സെന്‍സെക്‌സ് 71 പോയന്റ്റും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിലും ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഉച്ചകഴിഞ്ഞുവരെ നേട്ടത്തിലായിരുന്ന സൂചികകൾ ക്ലോസിങിനോട് അടുത്തപ്പോഴാണ് നഷ്ടത്തിലായത്. സെൻസെക്സ് 71.07 പോയന്റ് താഴ്ന്ന് 33,703.59ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 10,360.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1464 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1261 ഓഹരികൾ നേട്ടത്തിലുമായിരുന്നു.സ്വകാര്യമേഖലയിലെ ബാങ്കുകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, സിപ്ല, ഹിൻഡാൽകോ, ഇൻഫോസിസ്, എസ്ബിഐ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, സൺ ഫാർമ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read More

ഇന്ത്യന്‍ ഓഹരി സൂചികകൾ പുതിയ ഉയരം കുറിച്ച് കുതിപ്പ് തുടരുന്നു.

ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്‌സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്. കുതിപ്പിന്റെ ഇടവേളകൾ മറികടന്ന് ഓഹരി സൂചികകൾ  വീണ്ടും പുതിയ ഉയരം കുറിച്ചു. ബിഎസ്ഇ സെൻസെക്സ് 112 പോയന്റ് ഉയർന്ന് 34,615ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 10,682ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.4 പോയന്റ് ഉയർന്നു. ആംടെക് ഓട്ടോ, സുബ്രോസ്, സർദ എനർജി, അബാൻ ഓഫ്ഷോർ തുടങ്ങിയ മിഡ് ക്യാപ് ഓഹരികൾ 3-5ശതമാനം നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ലുപിൻ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, പവർ ഗ്രിഡ്, ഭാരതി…

Read More