മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി ഇതാദ്യമായി 11,000 കടന്നു. 341.97 പോയന്റ് നേട്ടത്തില്‍ 36,139.98ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 117.50 പോയന്റ് ഉയര്‍ന്ന് 11,083.70ലുമെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികശക്തിയാകുമെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ടാണ് വിപണിക്ക് കുതിപ്പേകിയത്. യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചു. ഇനി വീട്ടിലിരുന്നും വരുമാനം ഉണ്ടാക്കാം !!!. Zerodha യിലൂടെ ഡീമാറ്റ് അക്കൌണ്ടും ട്രേഡിംഗ് ,അക്കൌണ്ട് ,മ്യുച്ചല്‍ ഫണ്ട് എന്നിവയുടെ അക്കൗണ്ട് ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക New to Zerodha? Open your trading and demat account online instantly and start trading and investing.Signup now
Read More