ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി നോക്കിയ എത്തി

വില കുറഞ്ഞ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി വിപണി പിടിക്കാന്‍എത്തിയിരിക്കുകയാണ് നോക്കിയ വണ്‍. എത്തി.  അതു മാത്രമല്ല, ആന്‍ഡ്രോയിഡിന്‍റെ ഏറ്റവുംപുതിയ ഒ.എസായ ഒറിയോയുടെ ഗോ എഡിഷനിലാണ് നോക്കിയ വണ്‍ പുറത്തിറങ്ങുന്നത് എന്ന പ്രത്യേകത കുടി ഫോണിനുണ്ട്. ബ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള ആന്‍ഡ്രോയിഡിന്‍റെ പ്രത്യേക എഡിഷനാണ് ഗോ. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്കുള്ള തുടക്കക്കാരെയാണ് നോക്കിയ വണ്ണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. റെഡ്മി 5 എയാണ് പ്രധാന എതിരാളി. 5,499 രൂപയാണ് നോക്കിയവണ്ണിന്‍റെ വിപണി വില. നോക്കിയ വണ്‍ ഡിസൈന്‍ കുറഞ്ഞവില സെഗ്മെന്റില്‍ അത്യുഗ്രന്‍ ഡിസൈന്‍ തന്നെയാണ് ഫോണിനുള്ളത്. ഡിസ്‌പ്ലെയ്ക്ക് മുകളിലും താഴെയുമായി കനം കൂടിയ ബോര്‍ഡര്‍ ഉപയോഗിച്ചിട്ടുള്ളതാണ് നിര്‍മാണം. മുന്‍ ഭാഗത്തായി വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് റിമ്മും ഉപയോഗിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് നേരത്തെ പുറത്തിറക്കിയിരുന്ന ലൂമിയ സീരീസ് ഫോണുകളെ പുതിയ മോഡല്‍ അനുസ്മരിപ്പിക്കും. പവര്‍, വോളിയം ബട്ടണുകള്‍ വലത്തേ ഭാഗത്താണ്.…

Read More