ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും. നവംബർ 17നാണ് ന്യൂ ഫണ്ട് ഓഫർ ക്ലോസ് ചെയ്യുക. വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് നവംബർ 14ന് അപേക്ഷിക്കാം. കഴിഞ്ഞ ആഗസ്തിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എൻഎഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കുപുറമെ ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല .
Read MoreCategory: മ്യൂച്ചല്‍ ഫണ്ട്സ്
മ്യൂച്ചല്‍ ഫണ്ട്സ് ശരിയാണ് .മ്യൂച്ചല്‍ ഫണ്ട്സ്നെ പറ്റി അറിയേണ്ടതെല്ലാം
എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ? മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ. ചില ഉദാഹരണങ്ങള്‍… സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം…
Read Moreസമ്പത്ത് സൃഷ്ടിക്കാം മ്യൂച്ച്വൽ ഫണ്ടുകളിലൂടെ
കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു. ” ഞാൻ കുറച്ചു വൈകിയോ?” ” സാരമില്ല മുംതാസ്…ക്ഷമിച്ചിരിക്കുന്നു..” ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു. ” കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു..” ഡോ: കൊച്ചുറാണി പറഞ്ഞു. നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു. പൊടുന്നനെയാണ്, മുംതാസ് ആ ചോദ്യം ഉന്നയിച്ചത് : ” നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?” പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്.…
Read More