ജോയ് ആലുക്കാസ്സ് ഇനി മുതല്‍ അമേരിക്കയിലും

joy-alukkas

ഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ സ്വർണാഭരണ വിപണനരംഗത്ത് പ്രമുഖരായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോ പോൾ ആലുക്കാസ് , അന്നിയൻ ജോർജ്, മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ ഷുഗർലാൻഡ് മേയർ ജോ. ആർ. സിമ്മർമാൻ ഷോറൂം ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ ഷോറൂം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ആസൂത്രിതവും വിജയകരവുമായ ബിസിനസ് വിപുലീകരണത്തിന് മികച്ച മുദ്രണമായി മാറുകയാണ്. ഇതിന്റെ ഭാഗമായി ന്യൂജഴ്സിയിലെ എഡിസ, ചിക്കാഗോയിലെ വെസ്റ്റ് ഡെവ അവന്യൂ എിവിടങ്ങളിൽ രണ്ടു ഷോറൂമുകൾ കൂടി ആരംഭിക്കും.

ജോയ്ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധത്തിൽ ഒരു മില്ല്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണിൽ നിന്നുള്ള ഡിസൈനുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കു ഓഫറാണ് ജോയ്ആലുക്കാസ് പ്രഖ്യാപിച്ചിരിക്കുത്. 2000 ഡോളറിലധികം ഡയമണ്ട്, പോൾക്കി, പേൾ എന്നിവ വാങ്ങു ഉപഭോക്താക്കൾക്ക് രണ്ടു ഗ്രാമിന്റെ ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. 1000 ഡോളറിലധികം സ്വർണ്ണാഭരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങുവർക്ക് ക്വാർട്ടർ ഗ്രാം ഡോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. ലോകത്തുടനീളം 11 രാജ്യങ്ങളിലായി 120 ലധികം ഷോറും ശൃംഖലകളാണ് ജോയ്ആലുക്കാസ് ജുവലറിക്കുളളത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ്ണാഭരണ റീട്ടെയ്ൽ ശൃംഖലയായ ജോയ്ആലുക്കാസ് വിവിധ ബിസിനസുകൾ കൈകാര്യം ചെയ്യുന്നു. മൾട്ടിബില്ല്യ ഡോളർ വരുമാനമുള്ള ആഗോള കമ്പനിയുടെ ഭാഗമാണ്. സ്വർണ്ണാഭരണങ്ങൾ, മണി എക്സ്ചേഞ്ച്, ഫാഷൻ&സിൽക്സ്, ലക്ഷ്വറി എയർ ചാർട്ടർ, മാളുകൾ, റിയൽറ്റി മേഖലകളായി വ്യാപിച്ചുകിടക്കുകയാണ് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യം. അമേരിക്ക, യുകെ, സിംഗപ്പൂർ, യുഎഇ, മലേഷ്യ, സൗദി അറേബ്യ, ബഹ്റിൻ, കുവൈത്ത്, ഖത്തർ, ഒമാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ജോയ്ആലുക്കാസ് ഗ്രൂപ്പിന് ജുവലറി ഷോറൂമുകളുണ്ട്. രണ്ടു രാജ്യങ്ങളിൽ കൂടി ഉടൻ പുതിയ ഷോറൂമുകൾ ആരംഭിക്കും.

Related posts

Leave a Comment