സ്വർണത്തിൽ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവോ ? എങ്കില്‍ കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കനകാവസരമാണ് ഇത്തവണ നിങ്ങള്‍ക്ക് ലഭിച്ചിരിയ്ക്കുന്നത് . ഒക്ടോബർ ഒമ്പതുമുതൽ ഡിസംബർ 27വരെയുള്ള നീണ്ട കാലയളവിൽ ബോണ്ടിന് അപേക്ഷിക്കാൻ കഴിയും. തിങ്കൾ മുതൽ ബുധൻവരെയായിരിക്കും അപേക്ഷ സ്വീകരിക്കുക. തുടർന്നുവരുന്ന തിങ്കളാഴ്ച നിക്ഷേപകർക്ക് ബോണ്ട് അലോട്ട് ചെയ്യും. എവിടെ ലഭിക്കും? ബാങ്കുകൾ, പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ, ബിഎസ്ഇ)എന്നിവിടങ്ങളിൽനിന്ന് ബോണ്ട് വാങ്ങാം. ഈ ഏജൻസികളുടെ വെബ്സൈറ്റിൽനിന്നും ബോണ്ട് വാങ്ങാൻ സൗകര്യമുണ്ട്. ഓൺലൈനായി വാങ്ങുമ്പോൽ ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 50 രൂപ കിഴിവും ലഭിക്കും. വില ഇന്ത്യ ബുള്ള്യൻ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്റെ അവസാനത്തെ മൂന്ന് വ്യാപര ദിനത്തിലെ വിലയുടെ ശരാശരിയെടുത്താണ് വില നിശ്ചയിക്കുക. ഉടനെ പുറത്തിറക്കുന്ന മൂന്നാംഘട്ട ബോണ്ടിന് (ഒരു ഗ്രാം)2956 രൂപയാണ് വില. നേട്ടം ബോണ്ട് വിൽക്കുമ്പോൾ അന്നത്തെ…
Read MoreCategory: സ്വര്‍ണ്ണ വിപണി
സ്വര്‍ണവില ഈവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍
മുംബൈ: രാജ്യത്ത് സ്വർണവില കുതിക്കുന്നു. ഈ വർഷത്തെ ഉയർന്ന നിരക്കായ 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 22,320 രൂപ കേരളത്തിൽ സ്വർണവില പവന് (എട്ട് ഗ്രാം)22,320 രൂപയാണ്. ഗ്രാമിന് 2790 രൂപയും. സെപ്റ്റംബർ രണ്ടിനാണ് 22,200 രൂപയിൽനിന്ന് 120 രൂപകൂടി 22320 രൂപയായത്. വരുംദിവസങ്ങളിലും വിലയിൽ വർധനവുണ്ടാകാനാണ് സാധ്യത. ഈ വർഷം തുടക്കത്തിൽ 28,000 രൂപയായിരുന്നു വില. രാജ്യത്തെ ജ്വല്ലറികൾ സ്വർണം കാര്യമായി വാങ്ങിയതാണ് വിലവർധനയ്ക്കുള്ള ഒരു കാരണം. വെള്ളിവിലയിലും വർധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വർധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിൻ നിർമാണത്തിനും ഡിമാൻഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തെ സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണിത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
Read Moreസ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ താഴ്ന്ന് 2,800 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 22,880 രൂപയായിരുന്നു പവന് നിരക്ക്.ഒന്‍പത് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ്ണ വില വീണ്ടും കുറയാനാണ് സാധ്യത എന്ന് ഈ രംഗത്തുള്ള വിദഗ്ദര്‍ അഭിപ്രായപെടുന്നു .
Read Moreസ്വര്‍ണ വില 320 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.
Read More