ഇഷാത് ഹുസൈന്‍ ടിസി എസിന്റെ പുതിയ ചെയര്‍മാന്‍

tata-tcs
ന്യൂഡല്‍ഹി • രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്ബനിയായ ടാറ്റ കണ്‍സല്‍റ്റന്‍സി സല്‍വീസസിന്റെ (ടിസിഎസ്) ചെയര്‍മാന്‍ സ്ഥാനത്തു നിന്ന്  സൈറസ് മിസ്ത്രിയെ പുറത്താക്കി  ഇഷാത് ഹുസൈനെ   (ഇടക്കാല) ചെയര്‍മാനായി  നിയമിച്ചു . മാതൃ കമ്ബനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കഴിഞ്ഞ മാസം പുറത്തായ സൈറസിനെ നീക്കാന്‍ ടാറ്റ സണ്‍സ് ടിസിഎസിന്റെ ഓഹരിയുടമകളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.
ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നയാളാണ് ഇഷാത്.ഇന്ത്യന്‍ ഹോട്ടല്‍സ് കമ്ബനി ലിമിറ്റഡിന്റെ (ഐഎച്ച്‌സിഎല്‍) ബോര്‍ഡ് കഴിഞ്ഞയാഴ്ച ചെയര്‍മാന്‍ സൈറസിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഓഹരിയുടമകളുടെ യോഗം ചേരാന്‍ ടാറ്റ സണ്‍സ് ആവശ്യപ്പെട്ടു.
ടാറ്റ സണ്‍സിന് 28.1% ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സില്‍ ഉള്ളത്.ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ് തുടങ്ങിയ പല കമ്ബനികളുടെയും തലപ്പത്ത് സൈറസ് മിസ്ത്രി തുടരുകയാണ്. നിയമ വ്യവസ്ഥകള്‍ മറികടന്നുള്ള നീക്കങ്ങളാണു ടാറ്റ ഗ്രൂപ്പിന്റേതെന്ന് സൈറസ് മിസ്ത്രിയുടെ വക്താക്കള്‍ ആരോപിച്ചു.

Related posts

Leave a Comment