സർക്കാർ സെക്യൂരിറ്റികൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയ്ക്കു പിന്നാലെ ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് നിലവിൽ 7 മുതൽ 7.5ശതമാനംവരെ നേട്ടം ലഭിക്കുമായിരുന്നു. ഇത് നാല് ശതമാനത്തിലേയ്ക്ക് താഴ്ന്നേക്കാമെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് 4.5 ശതമാനത്തേക്കാൾ കുറഞ്ഞ നേട്ടം വാഗ്ദാനംചെയ്യരുതെന്ന് ഐആർഡിഎയുടെ നിർദേശമുണ്ട്. ഈ പരിധികുറയ്ക്കുന്നതുസംബന്ധിച്ച നിർദേങ്ങൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവെച്ചതായാണ് സൂചന. നിലവിലുള്ള ആദായം നൽകി ഭാവിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം ഈയിടെ 6.4ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഒരു വർഷത്തിനിടെ 1.5ശതമാനത്തിലേറെയാണ് കുറവുണ്ടായത്. 2017 മാർച്ചോടെ ഇത് ആറ് ശതമാനത്തിലെത്തുമെന്നാണ് എച്ച്എസ്ബിസിയുടെ നിരീക്ഷണം.
Read MoreCategory: ഇന്‍ഷുറന്‍സ്
എല്‍ഐസിയുടെ ഏറ്റവും പുതിയ ന്യൂ എന്‍ഡോവ്മെന്റ് പ്ലസ് പ്ലാന്‍ വിപണിയില്‍
എല്‍.ഐ.സി. പുതിയ എന്‍ഡോവ്മെന്റ് പ്ലസ് പ്ലാന്‍ വിപണിയില്‍ എത്തിച്ചു. ഇന്‍ഷുറന്‍സ് സംരക്ഷണത്തിനൊപ്പം നിക്ഷേപ ആദായവും കിട്ടുന്ന പോളിസിയാണിത്. 90 ദിവസം മുതല്‍ 50 വയസുവരെ ഉള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 20,000 രൂപയാണു കുറഞ്ഞ വാര്‍ഷിക പ്രീമിയം. പോളിസി കാലാവധി 10 മുതല്‍ 20 വര്‍ഷംവരെയാണ്. പോളിസി കാലാവധിക്കുള്ളില്‍ മരണംസംഭവിച്ചാല്‍ അന്നത്തെ ഫണ്ട് മൂല്യമോ, വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങോ, ആകെ അടച്ച പ്രീമിയത്തിന്റെ 10 ശതമാനമോ ഇവയില്‍ ഏതാണോ അധികമുള്ളത് അത് തിരിച്ച് നല്‍കുന്നതായിരിക്കും. ആവശ്യമെങ്കില്‍ അപകടആനുകൂല്യം ചേര്‍ക്കാന്‍ കഴിയും. 1000 രൂപ ഇന്‍ഷുറന്‍സ് തുകയ്ക്ക് 40 പൈസയാണ് പ്രീമിയം. പരമാവധി ഒരുകോടി രൂപവരെ ഈ ആനുകൂല്യം ലഭ്യമാണ്. ആദായനികുതി ആനുകൂല്യമുണ്ട്എല്‍.ഐ.സിയുടെ കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ഏറ്റവും പുതിയ ബിസിനസ് കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
Read Moreഒരു പൈസയില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുമായി റെയില്‍വേ
ന്യൂഡല്‍ഹി: ഐആര്‍സിടിസി അവതരിപ്പിച്ച 92 പൈസയ്ക്കുള്ള 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോള്‍ ഒരു പൈസയില്‍ ലഭ്യം. ഉത്സവകാലത്തോടനുബന്ധിച്ചാണ് ഈ പുതിയ ആനുകൂല്യം . ഒരു കോടിയിലധികം അംഗങ്ങള്‍ കഴിഞ്ഞ മാസം രൂപീകരിച്ച യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി വന്‍ വിജയമായതിനാലാണ് പുതിയ പദ്ധതി ഐആര്‍സിടിസി ആവിഷ്കരിക്കുന്നത്. ഒരു കോടിയിലധികം ആളുകളാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്. ഒക്ടോബര്‍ 31 വരെ സമയം ഒക്ടോബര്‍ 7 മുതല്‍ ഈ മാസം 31 വരെ ഒരു പൈസ പ്രീമിയത്തില്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഉത്സവസീസണോട് അനുബന്ധിച്ചാണ് 92 പൈസ പ്രീമിയം തുക ഒരു പൈസയാക്കി ഇളവു ചെയ്തത്.
Read More