ദില്ലി :രാജ്യത്തു ട്രെയിൻ യാത്ര സൗകര്യപ്രദമാക്കാൻ എല്ലാ സേവനങ്ങൾക്കുമായി പുതിയ മൊബൈൽ ആപ്പുമായി റെയിൽവേ. രാജ്യത്തെ ഓരോ സ്റ്റേഷനിലെയും വിശ്രമമുറികൾ, ലോഞ്ചുകൾ, പോർട്ടർ, ടാക്സി സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാക്കുക. ടിക്കറ്റ് ബുക്കിങ്ങിനും ഈ ആപ്പ് മതിയാകും. സ്റ്റേഷനുകൾക്കു പുറത്ത് ഇഷ്ടപ്പെട്ട റസ്റ്ററന്റിൽനിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടൽ റൂം ബുക്ക് ചെയ്യാനും സാധിക്കും. അടുത്തവർഷമാദ്യം ആപ്പ് പുറത്തിറക്കും. ടിക്കറ്റ് റിസർവേഷനും ഭക്ഷണത്തിനും ആപ്പുകൾ നിലവിലുണ്ടെങ്കിലും വിവിധ സേവനങ്ങൾ ഒരുമിച്ചു ലഭിക്കുന്ന ആപ്പ് ലഭ്യമല്ല.രാജ്യത്തെ ഏഴായിരം സ്റ്റേഷനുകളിലൂടെ 11,000 ട്രെയിനുകളിൽ രണ്ടു കോടിയിലേറെ ജനങ്ങളാണ് ഒരു ദിവസം യാത്ര ചെയ്യുന്നത്.
Related posts
-
-
ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി നോക്കിയ എത്തി
വില കുറഞ്ഞ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി വിപണി പിടിക്കാന്എത്തിയിരിക്കുകയാണ് നോക്കിയ വണ്‍. എത്തി. അതു മാത്രമല്ല, ആന്‍ഡ്രോയിഡിന്റെ ഏറ്റവുംപുതിയ ഒ.എസായ ഒറിയോയുടെ... -
വാട്സ്ആപ്പില്‍ ഇനി മുതല്‍ മെസേജ് ഫോര്‍വേഡിംഗ് ഫീച്ചറും
വാട്സ്ആപ്പ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തി. മെസേജ് ഫോര്‍വേഡിംഗ് സംബന്ധിച്ച ഫീച്ചറാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. ഇതുവഴി മെസേജ് മറ്റുള്ളവരില്‍ നിന്നും ഫോര്‍വേഡ് ചെയ്തതാണോ...