കാര്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ….!

കാര്‍ റെഗുലര്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിലത് താഴെ കൊടുക്കുന്നു. 1. എപ്പോഴാണ് സര്‍വീസ് ചെയ്യേണ്ടത്? ഒരു കാര്‍ ഡീലര്‍ക്ക് വാഹനം വില്‍ക്കുംപോഴുള്ള ലാഭം തുച്ഛമാണ്. അവര്‍ സര്‍വീസ്, മെയിന്റെനന്‍സ്, സ്പെയര്‍ പാര്‍ട്സ് എന്നീ കാര്യങ്ങളിലാണ് ലാഭംഎടുക്കുന്നത്. കൂടുതല്‍ തവണ സര്‍വീസ് നടത്തിയാല്‍ അവര്‍ക്ക് കൂടുതല്‍ ലാഭം. വാഹനത്തിനു പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലെങ്കില്‍ സര്‍വീസ് മാനുവലില്‍ പറയുന്ന ഇടവേളകളില്‍ മാത്രം സര്‍വീസ് ചെയ്താല്‍ മതി. 2. എപ്പോഴാണ് സര്‍വീസ് സെന്റര്‍ല്‍ കാര്‍ കൊടുക്കേണ്ടത്? കഴിയുന്നതും സര്‍വീസ് സെന്റര്‍ തുറക്കുന്ന സമയം തന്നെ കാര്‍ അവിടെ എത്തിക്കാന്‍ നോക്കുക. ഇപ്പോള്‍ കാര്‍ പിക്ക് & ഡെലിവറി സൗകര്യം മിക്ക സര്‍വീസ് സെന്ററുകളും നല്‍കുന്നുണ്ട്. എന്നാല്‍ കഴിയുമെങ്കില്‍ നമ്മള്‍ നേരിട്ട് കാര്‍ കൊടുക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ഇപ്പോഴും നല്ലത്. 3. എവിടെയാണ് സെര്‍വിസിനു കൊടുക്കേണ്ടത്?…

Read More