കാര്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ….!

tips-for-car-service

കാര്‍ റെഗുലര്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിലത് താഴെ കൊടുക്കുന്നു.

1. എപ്പോഴാണ് സര്‍വീസ് ചെയ്യേണ്ടത്?
ഒരു കാര്‍ ഡീലര്‍ക്ക് വാഹനം വില്‍ക്കുംപോഴുള്ള ലാഭം തുച്ഛമാണ്. അവര്‍ സര്‍വീസ്, മെയിന്റെനന്‍സ്, സ്പെയര്‍ പാര്‍ട്സ് എന്നീ കാര്യങ്ങളിലാണ് ലാഭംഎടുക്കുന്നത്. കൂടുതല്‍ തവണ സര്‍വീസ് നടത്തിയാല്‍ അവര്‍ക്ക് കൂടുതല്‍ ലാഭം. വാഹനത്തിനു പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലെങ്കില്‍ സര്‍വീസ് മാനുവലില്‍ പറയുന്ന ഇടവേളകളില്‍ മാത്രം സര്‍വീസ് ചെയ്താല്‍ മതി.

2. എപ്പോഴാണ് സര്‍വീസ് സെന്റര്‍ല്‍ കാര്‍ കൊടുക്കേണ്ടത്?
കഴിയുന്നതും സര്‍വീസ് സെന്റര്‍ തുറക്കുന്ന സമയം തന്നെ കാര്‍ അവിടെ എത്തിക്കാന്‍ നോക്കുക. ഇപ്പോള്‍ കാര്‍ പിക്ക് & ഡെലിവറി സൗകര്യം മിക്ക സര്‍വീസ് സെന്ററുകളും നല്‍കുന്നുണ്ട്. എന്നാല്‍ കഴിയുമെങ്കില്‍ നമ്മള്‍ നേരിട്ട് കാര്‍ കൊടുക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ഇപ്പോഴും നല്ലത്.

3. എവിടെയാണ് സെര്‍വിസിനു കൊടുക്കേണ്ടത്?
കാര്‍ വാങ്ങിയ ഡീലര്‍ നടത്തുന്ന സര്‍വീസ് സെന്ററില്‍ തന്നെ കൊടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല . പരിചയക്കാരോട് ചോദിച്ചോ, ഇന്റര്‍നെറ്റ്‌ ല്‍ പരതിയോ വലിയ പരാതിയില്ലാത്ത സര്‍വീസ് സെന്റര്‍ തിരഞ്ഞെടുക്കുക. വാറണ്ടി നിലനില്‍ക്കുന്ന കാലത്തോളം കമ്പനി യുടെ അന്ഗീകൃത സര്‍വീസ് സെന്ററില്‍ (ASS – Authorised Service Station) തന്നെ കൊടുക്കുക.

4. സര്‍വീസ് ചെയ്യുന്നതിന് മുന്‍പ് കമ്പനി നല്‍കിയിട്ടുള്ള സര്‍വീസ് മാനുവലില്‍ ഓരോ സര്‍വീസിലും ( ഉദാ: 6 മാസം, 1 വര്ഷം, 5000 കി മീ. 10000 കി മീ. ) ചെക്ക്‌ ചെയ്യേണ്ട കാര്യങ്ങളും, മാറ്റേണ്ട സംഗതികളും ചെക്ക്‌ ലിസ്റ്റ് ആയി കൊടുത്തിട്ടുണ്ടാകും. വാഹനത്തിനു നിങ്ങള്ക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അനുഭവപ്പെടുന്നില്ലെങ്കില്‍ മാനുവലില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രം ചെയ്‌താല്‍ മതി എന്ന് സര്‍വീസ് അഡ്വൈസറോഡു കണിശമായി പറയുക. ഓര്‍ക്കുക നിങ്ങളുടെ സര്‍വീസ് ബില്‍ തുക കൂടുന്നതനുസരിച്ച് സര്‍വീസ് സെന്റര്‍ ലെ ജീവനക്കാര്‍ക്ക് ബില്‍ തുകയുടെ നിശ്ചിത ശതമാനം ഇന്‍സെന്റീവ് ആയി ലഭിക്കും. അത് കൊണ്ട് തന്നെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും.

5. പെയിന്റിംഗ് ചെയ്യുന്നുണ്ടെങ്കില്‍ അത് സെര്‍വിസിന്റെ കൂടെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അടുത്തുള്ള രണ്ടോ മൂന്നോ സര്‍വീസ് സെന്ററില്‍ ചെന്ന് പെയിന്റിംഗ് ചാര്‍ജ് ചോദിച്ചു കുറവ് ഉള്ള സ്ഥലം പിന്നീട് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

6. നിങ്ങള്ക്ക് വാഹനം ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം കുറിച്ച് വെയ്ക്കുന്നത് നല്ലതാണ്. സര്‍വീസിനു കൊടുക്കുമ്പോള്‍ മറന്നു പോകാതെ ഇവ അവതരിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ ഉന്നയിച്ച പരാതികളെല്ലാം സര്‍വീസ് റിക്വസ്റ്റ് ഫോറത്തില്‍ ശരിയായി എഴുതിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഒപ്പിട്ടു കൊടുക്കുക. വണ്ടിയില്‍ നിലവിലുള്ള ചെറിയ പോറലുകള്‍ പോലും ഫോറത്തിലുള്ള ചിത്രത്തില്‍ മാര്‍ക്ക്‌ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. സര്‍വീസ് ബില്ലിന്റെ ഏകദേശ തുക ഓരോ ഐറ്റം ആയി ചോദിച്ചു മനസ്സിലാക്കുകയും അത് രേഖപ്പെടുതിയിട്ടുന്ടെന്നു ഉറപ്പു വരുത്തുകയും ചെയ്യുക. സര്‍വീസ് റിക്വസ്റ്റ് ന്റെ കോപ്പി വാങ്ങി സൂക്ഷിക്കുക.

7. വാഹനം കൊടുക്കുന്നതിനു മുന്‍പ് വീട്ടില്‍ വെച്ച് തന്നെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.
* ഓടോമീടര്‍ റീഡിംഗ് കുറിച്ച് വെക്കുക.
* ഫ്യുവല്‍ ടാങ്ക് നിറക്കാതിരിക്കുക. ഏകദേശ അളവ് കുറിച്ച് വെയ്ക്കുക.
* ബാറ്റെറിയുടെ ബ്രാന്റും സീരിയല്‍ നമ്പറും എഴുതി വെക്കുക.
* വിലപിടിപ്പുള്ള സാധനങ്ങളെല്ലാം എടുത്തു മാറ്റുക ( ഉദാ : കൂളിംഗ്‌ ഗ്ലാസ്‌, പെന്‍ ഡ്രൈവ്, സീ ഡീ ).
* ടയറുകളില്‍ കളര്‍ ക്രയോണ്‍സ കൊണ്ട് 1 , 2 , 3 , 4 , 5 എന്നിങ്ങനെ മാര്‍ക്ക്‌ ചെയ്യുകയും അവ ഏതാണെന്ന് ( ഉദാ : 1 – ഫ്രന്റ്‌ ലെഫ്റ്റ് , 5 – സ്റ്റെപ് നി എന്നിങ്ങനെ ) എഴുതി വെക്കുകയും ചെയ്യുക.

8. സര്‍വീസ് സമയത്ത് നിങ്ങള്‍ കാത്തിരിക്കുകയാണെങ്കില്‍ സര്‍വീസ് ബേയില്‍ ചെന്ന് നേരിട്ട് പ്രവര്‍ത്തികള്‍ കാണുക. അല്ലെങ്കില്‍ സര്‍വീസ് കഴിഞ്ഞാലുടന്‍ നിങ്ങളെ വിളിക്കാന്‍ സര്‍വീസ് അഡ്വൈസറോഡു പറയുക. സര്‍വീസ് കഴിയാന്‍ രാത്രി ആവുകയാണെങ്കില്‍ അന്ന് തിരികെ വാങ്ങാതെ അടുത്ത ദിവസം രാവിലെ പകല്‍ വെളിച്ചത്തില്‍ വാങ്ങുകയാണ് ഉത്തമം.

9. തിരികെ ചെല്ലുമ്പോള്‍ സര്‍വീസ് അഡ്വൈസറുടെ കൂടെ വാഹനത്തിന്റെ പാര്‍ക്ക്‌ ചെയ്ത സ്ഥലത്തേക്ക് പോകുക. വാഹനം നിങ്ങളുടെ അടുത്തേക്ക് കൊണ്ട് വരാന്‍ ആവശ്യപെടരുത്.

10. ആദ്യം തന്നെ വാഹനത്തില്‍ പുതിയ പോറലുകളോ മറ്റോ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക. ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ അഡ്വൈസറോഡു പറയുക. അവര്‍ തര്‍ക്കിക്കുകയാണെങ്കില്‍ സര്‍വീസ് റിക്വസ്റ്റ് ല്‍ അത് രേഖപ്പെടുത്തിയിട്ടില്ല എന്നത് കാണിച്ചു കൊടുക്കുക. ആ സമയം തന്നെ കാര്‍ വൃത്തിയായി കഴുകിയിട്ടുണ്ടോ എന്നും പരിശോധിക്കാം. തുടര്‍ന്ന് നമ്മള്‍ മാര്‍ക്ക്‌ ചെയ്തതുമായി താരതമ്യം ചെയ്തു ടയര്‍ റൊട്ടേഷന്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക ( ക്രയോന്‍സ് കൊണ്ട് മാര്‍ക്ക്‌ ചെയ്തതിനാല്‍ വാട്ടര്‍ സര്‍വീസ് ചെയ്താലും മാഞ്ഞു പോകില്ല).

11. തുടര്‍ന്ന് ബോണററ് തുറന്നു എഞ്ചിന്‍ ഓയില്‍ മാറ്റിയിട്ടുണ്ടോ ( സര്‍വീസില്‍ പറഞ്ഞിട്ടുണ്ടയിരുന്നെങ്കില്‍ ) എന്ന് പരിശോധിക്കുക. കൂളന്റ് നിറച്ചിട്ടുണ്ടോ എന്ന് നോക്കുക. പറ്റുമെങ്കില്‍ ബ്രേക്ക്‌ ഓയില്‍ ലെവെലും ഗിയര്‍ ഓയില്‍ ലെവെലും ശരിയാണോ എന്ന് മെക്കാനിക് നെ കൊണ്ട് തുറന്നു പരിശോധിപ്പിക്കുക. ബാറ്ററി നമ്മടെ തന്നെയാണെന്ന് ഉറപ്പു വരുത്തുക. ബാറ്ററിയില്‍ distiled വാട്ടര്‍ അളവില്‍ ഉണ്ടോ എന്ന് പരിശോധിക്കുക. വൈപര്‍ വാഷര്‍ ടാങ്ക് നിറച്ചിട്ടുണ്ടോ എന്ന് നോക്കുക.

12. തുടര്‍ന്ന് വാഹനത്തിന്റെ അകത്തു കയറി ഓടോ മീറ്റര്‍ പരിശോധിക്കുക. വ്യത്യാസം ഉണ്ടെങ്കില്‍ കാരണം ചോദിക്കുക. ഫുവല്‍ മീറ്റര്‍ റീഡിംഗ് ലും കാര്യമായ വ്യത്യാസം ഉണ്ടോ എന്ന് നോക്കുക. വാഹനത്തിന്റെ എല്ലാ ലൈറ്റ് കളും ഹോണും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. വാഹനത്തിന്റെ അകം വൃതിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. മാറ്റുകള്‍ എല്ലാം ഉണ്ടോ എന്ന് നോക്കുക.

13. സര്‍വീസ് അഡ്വൈസറെയും കൂട്ടി വാഹനം ടെസ്റ്റ്‌ റൈഡ് നടത്തുക. AC യും വൈപറും മറ്റും പരിശോധിക്കുക. മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ( ഉദാ: ഗിയര്‍ ടൈറ്റ് , ബ്രേക്ക്‌ , ഡോര്‍ ശബ്ദം ) പറഞ്ഞിരുന്നത് പരിഹരിച്ചോ എന്ന് നോക്കുക. വീല്‍ അലൈന്മെന്റ് ശരിയാണോ എന്ന് നോക്കുക. ഏതെങ്കിലും ഇന്ടികേട്ടര്‍ അകാരണമായി ഡാഷ് ബോര്‍ഡില്‍ തെളിയുന്നുണ്ടോ എന്നും temperature ഗേജ് നോര്‍മല്‍ ആണോ എന്നും നോക്കുക.

14. തിരികെ സര്‍വീസ് സെന്ററില്‍ എത്തി മാറ്റിയിട്ടുള്ള സ്പയെര്‍ പാര്‍ട്സ് (ഉണ്ടെങ്കില്‍ ) ഡിക്കിയില്‍ വെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. അവ പുതിയ പാര്‍ട്സ് ന്റെ കവറില്‍ തന്നെയാണോ എന്നും നോക്കുക. ഇല്ലെങ്കില്‍ വിശദീകരണം ചോദിക്കുക. ഡിക്കിയില്‍ ഉണ്ടായിരുന്ന സര്‍വീസ് ടൂള്‍സ് ഉണ്ടോ എന്നും സ്റ്റെപ്നി ഉണ്ടോ എന്നും കഴുകിയിട്ടുണ്ടോ എന്നും പരിശോധിക്കുക.

15. സര്‍വീസ് റിക്വസ്റ്റ് ഫോമില്‍ രേഖപ്പെടുത്തിയ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചോ എന്ന് നോക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സര്‍വീസ് സെന്റര് മാനെജെരുമായി നേരിട്ട് സംസാരിക്കുക. എല്ലാം തൃപ്തി ആയാല്‍ മാത്രം ബില്‍ ചോദിക്കുക. ബില്‍ ശരിക്കും പരിശോധിക്കുക. ചെയ്യാത്ത കാര്യങ്ങളോ മാറ്റാത്ത പാര്‍ട്ട്‌ സൊ ചേര്‍ത്തിട്ടുണ്ടോ എന്ന് നോക്കുക. വാറണ്ടി ഉള്ള സ്പയെര്‍ പാര്‍ട്സ് വില ബില്ലില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് നോക്കുക. ലേബര്‍ ചാര്‍ജ് ല്‍ discount ആവശ്യപ്പെടാന്‍ മടി കാണിക്കേണ്ട. തുക കൂട്ടി നോക്കി മാത്രം പേ ചെയ്യുക.

16. കമ്പനി ഫീഡ് ബാക്ക് ഫോറം ഉണ്ടെങ്കില്‍ ഒരിക്കലും പൂരിപ്പിക്കാതെ ഒപ്പിട്ടു കൊടുക്കരുത്. നേരിട്ട് അയച്ചു കൊടുത്തോളാം എന്ന് പറഞ്ഞു ഫോം കയ്യില്‍ വാങ്ങുക. സര്‍വീസ് മാനുവലില്‍ ചെക്ക്‌ ലിസ്റ്റ് ടിക്ക് ചെയ്തിട്ടുണ്ടോ എന്നും സീല്‍ പതിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.

17. സര്‍വീസ് കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ ഫീഡ് ബാക്ക് ഫോറം കമ്പനിക്കു അയച്ചു കൊടുക്കുക. സത്യസന്ധമായ വിവരങ്ങള്‍ മാത്രം രേഖപ്പെടുത്തുക. കമ്പനി ഓഫിസ്കളില്‍ നിന്നും ഫോണ്‍ വഴി ഫീഡ് ബാക്ക് ചോദിക്കുകയാനെങ്കിലും സത്യസന്ധമായി പ്രതികരിക്കുക.

18. അടുത്ത റെഗുലര്‍ സര്‍വീസ് വരെ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ ഈ സര്‍വീസ് സെന്ററില്‍ തന്നെ കാണിക്കുക.

Related posts

Leave a Comment