വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും

ന്യൂഡൽഹി: വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുസംബന്ധിച്ച എഫ്എടിസിഎ(ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട്)പ്രകാരമുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിച്ചേക്കാം. ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഇൻഷുറൻസ് എന്നിവയ്ക്കെല്ലാം ഈ സ്വയം സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. 2014 ജൂലായ് ഒന്നിനും 2015 ആഗസ്ത് 31നും ഇടയിൽ തുടങ്ങിയ അക്കൗണ്ടുകൾക്കാണ് ഇത് ബാധകം. ഏപ്രിൽ 30നകം എഫ്എടിസിഎ മാനദണ്ഡം പാലിച്ചില്ലെങ്കിൽ നിലവിൽ അക്കൗണ്ടുകൾ നിർജീവമാകും. അക്കൗണ്ടിൽനിന്ന് പണം എടുക്കുന്നതിനോ, മ്യച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിൻവലിക്കുന്നതിനോ കഴിയാതെവരും. പാൻ വിവരങ്ങൾ, ജനിച്ച രാജ്യം, താമസിക്കുന്ന രാജ്യം, നാഷ്ണാലിറ്റി, ജോലി, വാർഷിക വരുമാനം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നതാണ് സാക്ഷ്യപത്രം. ഇന്ത്യയിലല്ലാതെ ഏതെങ്കിലും രാജ്യത്ത് നികുതി നൽകുന്നയാളാണ് നിങ്ങളെങ്കിൽ ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പറും നൽകണം. 2015 ജൂലായിൽ ഇന്ത്യയും യുഎസും ഒപ്പിട്ട കരാർ പ്രകാരം ഇരുരാജ്യങ്ങളും നികുതിലംഘകരെ ക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം…

Read More