സ്​നാപ്​ഡീലും ഫ്ലിപ്​കാർട്ടും ലയിക്കുന്നു

മുംബൈ: ഇന്ത്യയിലെ ഒാൺലൈൻ റീടെയിൽ  മേഖലയിലെ പ്രമുഖ കമ്പനികളായ  ഫ്ലിപ്കാർട്ടും സ്നാപ്ഡീലും ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്നാപ്ഡീൽ വിപണിയിൽ പിടിച്ച് നിൽക്കുന്നതിനായാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്നാപ്ഡീലിൽ  ഒാഹരികളുള്ള ജാപ്പനീസ് ഭീമനായ സോഫ്റ്റ് ബാങ്കാണ് ലയനത്തിന് മുൻകൈ എടുക്കുന്നതെന്നാണ് സൂചന. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

ഇരു കമ്പനികളും ലയിച്ച് പുതുതായി രൂപീകരിക്കുന്ന കമ്പനിയിൽ ജപ്പാനിലെ ടെലികോം രംഗത്തെ  പ്രമുഖ കമ്പനി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള സന്നദ്ധത അറിയച്ചതായുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. പുതിയ കമ്പനിയുടെ 15 ശതമാനം ഷെയറുകളാവും ഇത്തരത്തിൽ ഇൗ കമ്പനി വാങ്ങുക. നിലവിൽ സ്നാപ്ഡീലിൽ സോഫ്റ്റ് ബാങ്കിന് 30 ശതമാനം ഒാഹരികളുണ്ട്. ഏകദേശം 6.5 ബില്യൺ ഡോളറാണ് ഇവയുടെ ആകെ മൂല്യം.

ഫ്ലിപ്കാർട്ടിലെ നിക്ഷേപകരായ ടൈഗർ ഗ്ലോബൽ ലിമിറ്റഡ് തങ്ങളുടെ കൈവശമുള്ള 10  ശതമാനം ഒാഹരികൾ പുതിയ ലയനത്തിെൻറ ഭാഗമായി വിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ബില്യൺ ഡോളർ മൂല്യം വരുന്ന ഒാഹരികളാവും ഇത്തരത്തിൽ വിൽക്കുക. പ്രതിസന്ധി മറികടക്കുന്നതിനായി മൂന്ന് വഴികളാണ് സോഫ്റ്റ് ബാങ്ക് സ്നാപ്ഡീലിന് മുന്നിൽ വെച്ചത്. ഫ്ലിപ്കാർട്ടുമായി ലയിക്കുക അല്ലെങ്കിൽ പേടിഎമ്മുമായി ധാരണയിലെത്തുക ഇൗ രണ്ട് കാര്യങ്ങളും നടപ്പിലായില്ലെങ്കിലും സോഫ്റ്റ് ബാങ്കിെൻറ ഒാഹരികൾ തിരിച്ചെടുക്കുക എന്നിവയാണ് ഇവ.

Related posts

Leave a Comment