യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്:സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലുമാക്കാം

unified-paymnet-interafce
യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ.):
സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലുമാക്കുന്ന സംവിധാനമാണിത്. എ.ടി.എമ്മിനു ശേഷം ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ ഏപ്രിൽ 11- നാണ് ഇന്ത്യയിൽ യു.പി.ഐ. അവതരിപ്പിച്ചത്. ഓൺലൈനായും ഓഫ് ലൈനായും ഇതിലൂടെ പണം കൈമാറ്റം നടത്താം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ ഐ.എഫ്.എസ്. കോഡോ, പാസ് വേഡുകളോ ഉപയോഗിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.

ആൻഡ്രോയ്ഡ് സ്മാർട്ട്‌ ഫോണുകളിൽ യു.പി.ഐ. ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഉപയോക്താവിന് ബാങ്ക് അക്കൗണ്ടും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ഐ.എഫ്.എസ്. കോഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ച് ആപ്പിൽ വെർച്വൽ ഐ.ഡി. ഉണ്ടാക്കാം. ഒരു ബാങ്കിൽ അക്കൗണ്ടുള്ളയാൾക്ക് ഏതു ബാങ്കിന്റെ യു.പി.ഐ. ആപ്പും ഉപയോഗിക്കാം.

Related posts

Leave a Comment