രണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ വരുന്നു

ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ ഉത്പാദിപ്പിക്കാൻ കമ്പനികളോട് സർക്കാർ നിർദേശിച്ചു. ഗ്രാമീണ മേഖലയിൽക്കൂടി സ്മാർട്ട് ഫോൺ ഉപയോഗം വർധിക്കുന്നതോടെ കറൻസി രഹിത ഇടപാടുകൾ വ്യാപകമാക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. രണ്ടരക്കോടിയോളം സ്മാർട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മൈക്രോ മാക്സ്, ഇൻഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഗ്രാമീണ ജനതയ്ക്ക് താങ്ങാൻ കഴിയുന്ന വിലയിലുള്ള ഫോണുകൾ നിർമിക്കുന്നതിനെക്കുറിച്ച് സർക്കാർ നിർദേശം മുന്നോട്ടുവെച്ചത്. ഡിജിറ്റൽ പണമിടപാട് കൂടി നടത്താൻ ശേഷിയുള്ളതാകണം ഫോണുകളെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More