എല്‍ആന്റ്ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു

lt-larson-and-toubro

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനിയറിങ് സ്ഥാപനമായ എല്‍ആന്റ്ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു.

മൊത്തം ജീവനക്കാരില്‍ 11.2ശതമാനംപേരെയാണ് ഒഴിവാക്കുന്നത്. രാജ്യത്ത് അടുത്തകാലത്തുനടന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

സ്ഥാപനത്തിന്റെ ബിസിനസ് കുറഞ്ഞതിനനുസരിച്ച് ജീവനക്കാരെ പുനഃക്രമീകരിക്കാനാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ്‌ വിശദീകരണം.

ആധുനികവത്കരണത്തിന്റെ ഭാഗമായും ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതായി കമ്പനി വൃത്തങ്ങള്‍ പറയുന്നു.

ക്രൂഡ് ഓയിലിന്റെ വിലയിടിവ് മൂലം മധ്യേഷ്യയിലുണ്ടായ മാന്ദ്യവും സമാന മേഖലയില്‍നിന്നുള്ള കടുത്ത മത്സരവും നേരിടാനാണ് ഈ കൂട്ടപിരിച്ചുവിടല്‍.

Related posts

Leave a Comment