എസ്ഐപി എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ നിക്ഷേപിച്ച് തുടങ്ങണമെന്ന് അറിയാത്തവരാണേറെയും. എസ്ഐപിയായി ദിനംപ്രതിയോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ, മൂന്നുമാസം കൂടുമ്പോഴോ ഒക്കെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. കാലാകാലങ്ങളില്‍ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം മറികടക്കാന്‍ എസ്ഐപിയിലൂടെ കഴിയും. അനായാസം ആര്‍ക്കും ഓണ്‍ലൈനിലൂടെ എസ്ഐപി തുടങ്ങാം. അതിനുള്ള മാര്‍ഗങ്ങളിതാ. രേഖകള്‍ പാന്‍കാര്‍ഡ്, വിലാസം തെളിയിക്കുന്നരേഖ(ഡ്രൈവിങ് ലൈസന്‍സോ, ബാങ്ക് സ്റ്റേറ്റ്മെന്റോ, യൂട്ടിലിറ്റി ബില്ലോ മതി), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക്. (നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള ബാങ്ക് വിവരങ്ങള്‍ ചെക്ക് ബുക്കിലുണ്ടാകും). ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും ഒരുവര്‍ഷം 50,000 രൂപവരെ നിക്ഷേപിക്കാന്‍ ആധാര്‍ രജിസ്ട്രേഷന് വഴി അനുവദിക്കുന്നുണ്ട്. കെവൈസി ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസിയുടെ അടിസ്ഥാനം. പേര്, ജനനതിയതി. മൊബൈല്‍ നമ്പര്‍, വിലാസം എന്നീ വിവരങ്ങളാണ് കെവൈസി ഫോം പൂരിപ്പിക്കാന്‍ വേണ്ടത്. കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷന് മതി. എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ കഴിയും.…
Read More