ടിക്കറ്റ് ചാര്‍ജ് വെറും 921 രൂപ മാത്രം,ജെറ്റ് എയര്‍വെയ്സിന്റെ ദീപാവലി ഓഫര്‍

ബെംഗളൂരു:ദീപാവലി ഉല്‍സവ സീസണ്‍ പ്രമാണിച്ച് പ്രത്യേക പ്രൊമോഷണല്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്സ് രംഗത്ത്. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക

ഡീല്‍ വാലി ദീവാലി ‘ഡീല്‍ വാലി ദിവാലി’ എന്ന പേരിലാണ് ജെറ്റഅ എയര്‍വേസ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ഓഫര്‍ ലഭ്യമാവുക. ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഗുണം ലഭിക്കുക.

ഓഫര്‍ ഒക്ടോബര്‍ 30 വരെ ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ 921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുക. ബുക്കിംഗ് ചെയ്ത് അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്ത് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.

Related posts

Leave a Comment