പി.എഫ്. പണം ഇനി മുതല്‍ എളുപ്പത്തില്‍ പിന്‍വലിക്കാം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. ഇനിമുതൽ ഒട്ടേറെ അപേക്ഷാഫോറങ്ങൾ സമർപ്പിക്കേണ്ട. അപേക്ഷകളോടൊപ്പം പലവിധത്തിലുള്ള സാക്ഷ്യപത്രങ്ങളും നൽകേണ്ട. സമഗ്രമായ ഒറ്റ അപേക്ഷാഫോറം മാത്രമേ ഉണ്ടാവൂ. ആധാർ നമ്പർ രേഖപ്പെടുത്തിയ അപേക്ഷാഫോമാണെങ്കിൽ അത് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ട. ആധാർ ഇല്ലാത്തത് സാക്ഷ്യപ്പെടുത്തണം. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ. ഭവന വായ്പ, വീടുവെക്കാൻ ഭൂമി വാങ്ങൽ, ഭവനനിർമാണം, മോടിപിടിപ്പിക്കൽ, ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങിയവയ്ക്ക് പണം പിൻവലിക്കുമ്പോൾ ഇനി ‘പുതിയ സാക്ഷ്യപത്രം’ നൽകേണ്ട. ‘യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും’ ഒഴിവാക്കി. ഭാഗികമായ ഇത്തരം പണം പിൻവലിക്കലിന് ഒരുരേഖയും ആവശ്യമില്ല. ഫാക്ടറി അടയ്ക്കുകയാണെങ്കിൽ അഡ്വാൻസ് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷകൾക്കും രേഖകൾ സമർപ്പിക്കേണ്ട. വിവാഹത്തിനുള്ള അഡ്വാൻസ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ വിവാഹക്ഷണക്കത്തോ മറ്റു…

Read More