500 രൂപയ്ക്ക് 600 ജിബി ഓഫര്‍ പ്ലാനുമായി റിലയന്‍സ് ജിയോ ബ്രോഡ്ബാന്റ്

മുംബൈ : ജിയോ 4ജി സേവനത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തും വലിയ ചുവടുവെപ്പിന് റിലയന്‍സ് ജിയോ ഒരുങ്ങുന്നു. ‘ജിയോ ഗിഗാഫൈബര്‍’ ( Jio GigaFiber ) എന്ന് പേരിട്ടിട്ടുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസ്, 1ജിബിപിസ് ( 1GBps ) വേഗത്തില്‍ വരെ ഇന്റര്‍നെറ്റ് നല്‍കാന്‍ ശേഷിയുള്ള സര്‍വീസാണ് 15എംബിപിഎസ് വേഗത്തില്‍ ഒരുമാസം 600 ജിബി ഡേറ്റ 500 രൂപയ്ക്ക് നല്‍കുന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡ് ഓഫറുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. 25 എബിപിഎസ് വേഗത്തില്‍ ഒരുമാസം 500 ജിബി ഡേറ്റ 1000 രൂപയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ പ്ലാന്‍. ഇത്തരത്തില്‍ ബ്രോഡ്ബാന്‍ഡ് വേഗവും ഡേറ്റയും കാലയളവും വ്യത്യസ്തമായ ഒട്ടേറെ ഡേറ്റാപ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. ഈ പ്ലാനുകളെല്ലാം ജിയോടിവി ( JioTv ), ജിയോസിനിമ ( JioCinema ), ജിയോബീറ്റസ് ( JioBeats ) തുടങ്ങിയ പ്രീമിയം ആപ്പുകളിലേക്ക് സൗജന്യപ്രവേശം നല്‍കുന്നവയാണ്.നിലവില്‍…

Read More