34 ദിവസംകൊണ്ട് 35% തൊഴില്‍ നഷ്ടം

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിനെതുടർന്ന് 34 ദിവസംകൊണ്ട് ചെറുകിട വ്യവസായ മേഖലയിൽ 35 ശതമാനംപേർക്ക് തൊഴിൽ നഷ്ടമായതായി പഠനം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ 50 ശതമാനത്തോളം ഇടിവുണ്ടായതായും ഓൾ ഇന്ത്യ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. 2017 മാർച്ച് ആകുമ്പോഴേയ്ക്കും തൊഴിൽനഷ്ടം 60 ശതമാനത്തിലെത്തും.

വരുമാനത്തിൽ 55 ശതമാനം ഇടിവുണ്ടാകുമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ. നിർമാണമേഖലയിലെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങൾ അംഗളായുള്ള സംഘടനയാണ് എഐഎംഒ. നിർമാണ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ സംഘടനയുമാണ്.

Related posts

Leave a Comment