ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം: സെന്‍സെക്‌സ് 31,000 ഭേദിച്ചു

മുംബൈ: ഇന്ത്യന്‍  ഓഹരി വിപണിയില്‍  കുതിപ്പ് തുടരുന്നു . മാസത്തിന്‍റെ അവസാന വ്യാപാര ദിനമായ ഇന്ന്  278.18 (0.90%) പോയിന്റ്  ഉയര്‍ന്ന്      സർവകാല റെക്കോഡായ 31,000  മറികടന്ന് കടന്ന്   31,028  ത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്     .സെന്‍സെക്സ്    30,000 നിലവാരത്തിൽനിന്ന് 31,000ലേയ്ക്കെത്താൻ 21 ദിവസംമാത്രമാണെടുത്തത്. അതായത് ഏപ്രിൽ 26ൽനിന്നുള്ള കുതിപ്പ്. ഈ കാലയളവിൽ മൂന്ന് ഓഹരികൾ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.32 ഓഹരികൾ 50 ശതമാനത്തിലേറെയും. 167 ഓഹരികൾ 20 ശതമാനവും ഉയർന്നു. 9,600 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബ്ലുചിപ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഐടിസി, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് സൂചികകൾക്ക് കുതിപ്പേകിയത്.   2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍  ശ്രദ്ധാപൂര്‍വ്വം…

Read More