മുംബൈ : ഓഹരി വിപണി എക്കാലത്തേയും മികച്ച ഉയരംകുറിച്ചപ്പോൾ പത്ത് പ്രമുഖ കമ്പനികളിൽ ഒരാഴ്ചകൊണ്ട് ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിലുണ്ടായ വർധന 49,642.58 കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ വിപണിമൂല്യം 11,998.43 കോടി വർധിച്ച് 3,95,547.46 കോടിയായി. ഒഎൻജിസിയുടെ മൂല്യം 8,213.27 കോടി വർധിച്ച് 2,39,083.17 കോടിയായും ഐഒസിയുടെ വിപണിമൂല്യം 7,429.53 കോടി കൂടി 2,13,586.98 കോടിയുമായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണിമൂല്യത്തിൽ 6,168.4 കോടിയുടെ വർധനവാണുണ്ടായത്. 2,34,739.82 കോടി രൂപയായാണ് വിപണി മൂല്യമുയർന്നത്. ഐടിസിയുടെ വിപണിമൂല്യം 5,162.64 കോടി ഉയർന്ന് 3.38,426,09ആയും എച്ച്ഡിഎഫ്സിയുടേത് 4,750.11 കോടി വർധിച്ച് 2,44,185.90 കോടിയുമായി. അതേസമയം, ടിസിഎസിന്റെ വിപണിമൂല്യം 7,704.38 കോടി കുറഞ്ഞ് 4,47,700.93 കോടിയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെത് 1,609.41 കോടി നഷ്ടത്തിൽ 4,53,495.92 കോടിയുമായി. ഇൻഫോസിസിന് നഷ്ടമായത് 987.69 കോടിയാണ്. എന്നിരുന്നാലും വിപണിമൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്…
Read More