അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി.

cooperative-co-operative-banks
തിരുവനന്തപുരം: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി. അംഗങ്ങളായ ഉപഭോക്താക്കളില്‍നിന്ന് സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വഴിമാത്രം വെള്ളിയാഴ്ച അഞ്ചുകോടി രൂപയുടെ പഴയ നോട്ടുകളാണ് സ്വീകരിച്ചത്. ഇടപാടുകാരില്‍നിന്ന് വെള്ളിയാഴ്ചമുതല്‍ സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവയ്ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ഈ സൗകര്യം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സഹകരണബാങ്ക് നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. പണം സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇടപാടുകാരില്‍നിന്ന് സ്വീകരിക്കുന്ന പണം മുഴുവന്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നത് ജില്ലാ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.

Related posts

Leave a Comment