വണ്ടർലാ ഹോളിഡേയ്സിന്‍റെ അറ്റാദായം 52.25 കോടിയിൽ നിന്നും 29.63 കൂടിയായി കുറഞ്ഞു

ബാംഗ്ലൂർ ആസ്ഥാനമായ അമ്യൂസ്‌മെന്റ് പാർക്ക് വണ്ടർലാ ഹോളിഡേയ്സിന് 2016-17 ലെ ലെ ആദ്യ ഒൻപതു മാസക്കാലയളവിൽ 214.17 കോടിയുടെ മൊത്തവരുമാനം. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ നേടിയത് 176 .55 കോടിയാണ്. എന്നാൽ സ്ഥാപനത്തിന്റെ അറ്റാദായം 52.25 കോടിയിൽ നിന്നും 29.63 കൂടിയായി കുറഞ്ഞു. ഹൈദരാബാദിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച പുതിയ പാർക്കിന്റെ നിർമ്മാണച്ചെലവുകൾ നിമിത്തമാണ് അറ്റാദായം കുറഞ്ഞത്. എന്നാൽ അതേസമയം, സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി സ്ഥാപനത്തിന്റെ ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു

Read More