ഭാഗപത്ര നികുതിനിരക്കുകള്‍ ഉടന്‍ കുറയും

kerala-stamp-duty

തിരുവനന്തപുരം: ഭാഗപത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാന്‍ ധാരണയായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരങ്ങള്‍ക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് നികുതി ഈടാക്കുന്ന രീതിയിലേക്കോ തീരുമാനം കൈകൊള്ളാനാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വര്‍ണവ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം പര്‍ച്ചേസ് നികുതി പിന്‍വലിക്കുന്ന കാര്യവും പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment