ബാങ്കുകാര്‍ ഇടപാടുകാരുടെ കയ്യില്‍ മഷി പുരട്ടുന്നതില്‍ എതിര്‍പ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

currency-ban
ന്യൂഡല്‍ഹി: ബാങ്കില്‍ നോട്ട് മാറ്റിയെടുക്കാനെത്തുന്നവരുടെ കൈ വിരലില്‍ മഷി പുരട്ടുന്നതിനെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് വോട്ടിങ് പ്രക്രിയയെ ബാധിക്കുമെന്ന് കാണിച്ച് ധനകാര്യമന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.

വോട്ട് ചെയ്യാനെത്തുന്ന വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. ആ വിരലില്ലാത്ത പക്ഷം ഇടതുകൈയിലെ മറ്റേതെങ്കിലും വിരലില്‍ പുരട്ടാം. ഇടതുകൈയുമില്ലാത്തയാളാണെങ്കില്‍ വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്.

തിരഞ്ഞെടുപ്പ് ചട്ടം 49 കെ ഇങ്ങനെ നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ധനമന്ത്രാലയത്തിന്റെ നോട്ടുമാറുന്നതിന് മഷി പുരട്ടാനുള്ള നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ എതിര്‍പ്പ് അറിയിച്ചത്. കത്തിന്മേലുള്ള ധനകാര്യമന്ത്രാലയത്തിന്റെ പ്രതികരണം അറിവായിട്ടില്ല.

Related posts

Leave a Comment