നോട്ടില്ലെങ്കില്‍ നെറ്റ് ബാങ്കിങ് പ്രയോജനപ്പെടുത്താം

netbanking
നെറ്റ് ബാങ്കിങ്
പണം കൈമാറാൻ കുറച്ചുകൂടി പ്രചാരമുള്ള മാർഗമാണ് ഇന്റർനെറ്റ് ബാങ്കിങ്. മൂന്ന് രീതികളാണ് പൊതുവേ ഇതിൽ ഉപയോഗിക്കുന്നത്. നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി.), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്.), ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐ.എം.പി.എസ്.) എന്നിവയാണവ.

ബാങ്ക് പ്രവൃത്തിസമയത്ത് മാത്രം ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള മാർഗമാണ് എൻ.ഇ.എഫ്.ടി. കൈമാറുന്ന പണത്തിനനുസരിച്ച് അഞ്ച്‌ രൂപ മുതൽ 25 രൂപ വരെ ബാങ്ക് ഈടാക്കും. രണ്ട്‌ ലക്ഷം രൂപ മുതലുള്ള പണം കൈമാറാനുള്ള മാർഗമാണ് ആർ.ടി.ജി.എസ്. 30 രൂപ മുതൽ 50 രൂപ വരെയാണ് സർവീസ് ചാർജായി നൽകേണ്ടി വരിക.
24 മണിക്കൂറും ലഭിക്കുന്ന സേവനമാണ് ഐ.എം.പി.എസ്. രണ്ട്‌ ലക്ഷം രൂപ വരെയാണ് പരമാവധി കൈമാറ്റം നടത്താവുന്നത്. അഞ്ച്‌ രൂപ മുതൽ 15 രൂപ വരെയാണ് സർവീസ് ചാർജ്.

Related posts

Leave a Comment