ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

hindustan-motors
ഡല്‍ഹി: അംബാസിഡര്‍ കാര്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് സാമ്പത്തിക പ്രതിസന്ധിയില്‍. കമ്പനിയുടെ ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10.36 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
വില്‍പനയും വരുമാനവും കുറഞ്ഞതാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്നാണ് വിവരങ്ങള്‍. ഇതേ തുടര്‍ന്ന് 2014 മെയ് മാസത്തില്‍ പശ്ചിമ ബംഗാളിലെയും 2014 ഡിസംബറില്‍ മധ്യപ്രദേശിലെയും നിര്‍മ്മാണ പ്ലാന്റുകള്‍ പൂട്ടിയിരുന്നു. അതേസമയം കമ്പനിയെ ലാഭത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment