സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ പഴയനോട്ട് ഉപയോഗപെടുത്താമെന്ന് തോമസ് ഐസക്

 

indian-currency

തിരുവനന്തപുരം : നോട്ടിന്റെ ലഭ്യത ഉറപ്പാക്കും വരെ സംസ്ഥാനത്ത് എല്ലാ തരത്തിലുമുള്ള നികുതി അടയ്ക്കാനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഇറങ്ങി . അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന് സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ആക്ഷേപമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Related posts

Leave a Comment