ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേ സംവിധാനവുമായി ഐ ഡി എഫ് സി ബാങ്ക് .

മുംബൈ : രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ആധാര്‍ പേയ്ക്ക് ഐഡിഎഫ്സി ബാങ്ക് തുടക്കം കുറിച്ചു. റീട്ടെയില്‍ വില്‍പനക്കാര്‍ക്ക് സ്വന്തം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണിലൂടെ ഇനി ഇടപാടു നടത്താം. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ), നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ (എന്‍പിസിഐ) എന്നിവയുമായി ചേര്‍ന്നാണ് ഐഡിഎഫ്സി ബാങ്ക് ‘ആധാര്‍ പേ’ സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് മൊബൈലുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരികള്‍ തങ്ങളുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഉപഭോക്താവിന് കാര്‍ഡുകളോ പുതിയ ആപ്ലിക്കേഷനുകളോ പാസ്വേഡുകളോ അക്കൗണ്ട് നമ്പറുകളോ ഒന്നും ഇല്ലാതെ തന്നെ പണമിടപാട് നടത്താം. ഉപഭോക്താക്കള്‍ ഇടപാട് നടത്തുമ്പോള്‍ അവരുടെ ആധാര്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ആപ്പില്‍ തെരെഞ്ഞടുത്ത് പേമെന്റ് നടത്തിയാല്‍ മതിയാവും. ഇടപാട് നടത്തുന്ന തുക നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും.…

Read More

മൊബൈല്‍ കോൾ മുറിയൽ തടയാൻ പുതിയ സംവിധാനമൊരുങ്ങുന്നു

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ കോൾമുറിയൽ (കോൾഡ്രോപ്) പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ നടപടികളുമായി കേന്ദ്രം രംഗത്ത്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടുന്നതിനൊപ്പം പരാതി അറിയിക്കുന്നതിന് ടോൾ-ഫ്രീ എസ്.എം.എസ്. സംവിധാനമുള്ള ഇന്റഗ്രേറ്റഡ് വോയ്സ് റെസ്പോൺസ് സിസ്റ്റം (ഐ.വി.ആർ.എസ്.) അവതരിപ്പിച്ചു. ഡൽഹി, മുംബൈ, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഫോൺ കോളിന്റെ ഗുണമേന്മയെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന്് നേരിട്ട് അഭിപ്രായം തേടുന്ന സംവിധാനമാണിതിലൊന്ന്. കോൾ മുറിയുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ ടെലികോം സേവന ദാതാക്കൾക്ക് കൈമാറുകയും ഉചിതമായ നടപടിക്ക് നിർദ്ദേശിക്കുകയും ചെയ്യും. 1955 എന്ന നമ്പരിൽ നിന്നാകും ഐ.വി.ആർ.എസിന്റെ കോളുകൾ ഉപഭോക്താക്കൾക്ക് എത്തുക. സംസാരത്തിനിടെ കോൾ മുറിയുകയോ മറ്റോ ഉണ്ടായിട്ടുണ്ടോയെന്ന് ആരായും. കൂടാതെ എത്ര തവണ കോൾ മുറിഞ്ഞുവെന്നു കാണിച്ച് ഇതേ നമ്പരിൽ ടോൾ-ഫ്രീ എസ്.എസ്.എസും ഉപഭോക്താക്കൾക്ക് അയക്കാം. ഐ.വി.ആർ.എസ്. രാജ്യമൊട്ടുക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്…

Read More

ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 260 പോയന്റ് നേട്ടത്തിൽ 26626 ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 8185 .80 ലു ക്ലോസ് ചെയ്തു   ബിഎസ്ഇയിലെ 1266 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. നോട്ട് അസാധുവാക്കിയതിനുശേഷം 50 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോർക്കുകയാണ് ഓഹരി നിക്ഷേപകർ. സിപ്ല, ഒഎൻജിസി, മാരുതി, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്സി, വിപ്രോ, ഭാരതി എയർടെൽ, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Read More

ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു

സർക്കാർ സെക്യൂരിറ്റികൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയ്ക്കു പിന്നാലെ ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് നിലവിൽ 7 മുതൽ 7.5ശതമാനംവരെ നേട്ടം ലഭിക്കുമായിരുന്നു. ഇത് നാല് ശതമാനത്തിലേയ്ക്ക് താഴ്ന്നേക്കാമെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് 4.5 ശതമാനത്തേക്കാൾ കുറഞ്ഞ നേട്ടം വാഗ്ദാനംചെയ്യരുതെന്ന് ഐആർഡിഎയുടെ നിർദേശമുണ്ട്. ഈ പരിധികുറയ്ക്കുന്നതുസംബന്ധിച്ച നിർദേങ്ങൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവെച്ചതായാണ് സൂചന. നിലവിലുള്ള ആദായം നൽകി ഭാവിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം ഈയിടെ 6.4ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഒരു വർഷത്തിനിടെ 1.5ശതമാനത്തിലേറെയാണ് കുറവുണ്ടായത്. 2017 മാർച്ചോടെ ഇത് ആറ് ശതമാനത്തിലെത്തുമെന്നാണ് എച്ച്എസ്ബിസിയുടെ നിരീക്ഷണം.

Read More

ഇപിഎഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി കുറച്ചു

ന്യൂഡൽഹി: 2016-17 സാമ്പത്തിക വർഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തിൽനിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. നടപ്പ് സാമ്പത്തിക വർഷം തുടക്കത്തിൽ ഇപിഎഫ് പലിശ 8.8ശതമാനത്തിൽനിന്ന് 8.7 ശതമാനമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെതുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപിഎഫിൽ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും. ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്ന് മാസത്തിലൊരിക്കൽ പരിഷ്കരിക്കുന്ന രീതി തുടങ്ങിയത് നടപ്പ് സാമ്പത്തിക വർഷമാണ്. തുടർന്ന് പിപിഎഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവ ഉൾപ്പടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കാര്യമായി കുറച്ചിരുന്നു. ഡിസംബറിൽ അവസാനിക്കുന്ന പാദത്തിൽ പിപിഎഫിന് നൽകുന്ന പലിശ എട്ട് ശതമാനമാണ്. സീനിയർ സിറ്റിസൺ സ്കീമിനാകട്ടെ, 8.5 ശതമാനവുമാണ് പലിശ.

Read More

സൈറസ് മിസ്ത്രി എല്ലാം ടാറ്റ കമ്പനികളില്‍ നിന്നും രാജിവച്ചു

  മുംബൈ: ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു. കോടതി വഴി ഏറ്റുമുട്ടാനാണ് മിസ്ത്രിയുടെ നീക്കം. ടാറ്റ ഗ്രൂപ്പിൽ പെട്ട അഞ്ച് കമ്പനികളുടെ ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വരും ദിവസങ്ങളിൽ ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഡയറക്ടർ ബോർഡിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നത് ചർച്ച ചെയ്യാനാണ് ഓഹരി ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ, ടാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെ പൊതുയോഗമാണ് വരും ദിവസങ്ങളിൽ ചേരുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) ഓഹരി ഉടമകളുടെ യോഗം നേരത്തെ തന്നെ ചേർന്ന് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് രാജിവച്ച്, പുറത്തുനിന്ന് നിയമ പോരാട്ടം നയിക്കാനാണ് സൈറസ് മിസ്ത്രിയുടെ പദ്ധതി. ഇക്കഴിഞ്ഞ ഒക്ടോബർ…

Read More

2005-ന് മുമ്പുള്ള നോട്ടുകളും ബാങ്കുകളിൽ നിക്ഷേപിക്കാം

മുംബൈ: 2005-ന് മുമ്പ് ഇറങ്ങിയ കറൻസി നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസർവ് ബാങ്ക്. 2005-ന് മുമ്പ് പുറത്തിറങ്ങിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാൻ കൊണ്ടുവരുന്നവരെ മടക്കി അയയ്ക്കരുതെന്നാണ് ബാങ്കുകളോട് ആർ.ബി.ഐ. വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് പുതിയ നോട്ടുമായി മാറ്റി വാങ്ങാനാകില്ലെങ്കിലും സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാം. റിസർവ് ബാങ്ക് ഓഫീസുകളിൽ നിന്ന് രണ്ടായിരം രൂപ വരെ മാറ്റി വാങ്ങാനും അവസരമുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതിനെത്തുടർന്നാണ് ആർ.ബി.ഐ. വിശദീകരണവുമായി എത്തിയത്. 2005-ന് മുമ്പ് ഇറങ്ങിയ നോട്ടുകൾ നേരത്തെ തന്നെ അസാധുവാക്കിയിരുന്നു.

Read More

SBI ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടാന്‍ ഇനി വളരെ എളുപ്പം.

മുംബൈ: വരുമാന വിവരങ്ങൾ വെളിപ്പെടുത്താതെതന്നെ  SBI ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. ഏതെങ്കിലും ബാങ്കിൽ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവർക്ക് കാർഡ് അനുവദിക്കും. വായ്പ കുടിശിക തിരിച്ചടവ് ചരിത്രവും പരിശോധിക്കില്ല. കാർഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളും ഈടാക്കില്ല. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും എസ്ബിഐ ക്രെഡിറ്റ്കാർഡ് നൽകും. കച്ചവടക്കാർക്കായി അഞ്ച് ലക്ഷം സൈ്വപിങ് മെഷീനുകൾ വിതരണം ചെയ്യാനും ബാങ്കിന് പദ്ധതിയുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ്കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത് എച്ച്ഡിഎഫ്സി ബാങ്കാണ്. 79.6 ലക്ഷം കാർഡുകൾ. എസ്ബിഐയുടെയും ഐസിഐസിഐ ബാങ്കിന്റെയും 39.3 ലക്ഷംവീതം കാർഡുകളാണ് വിപണിയിലുള്ളത്. ആക്സിസ് ബാങ്ക് 27.5 ലക്ഷവും സിറ്റിബാങ്ക് 24.2 ലക്ഷവും ക്രഡിറ്റ് കാർഡുകളാണ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്.

Read More

ഓൺലൈൻ ഇടപാടുകൾക്ക്‌ പാരിതോഷികവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഓൺലൈൻ ഇടപാടുകൾക്ക്‌ പാരിതോഷികവുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്കും ചെറുകിട കച്ചവടക്കാർക്കുമാണ് പാരിതോഷികം നൽകുക. ഇത്‌ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഓൺലൈൻ ഇടപാട്‌ നടത്തുന്ന വ്യക്തികൾക്കുള്ള പാരിതോഷികം അവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ് എത്തുക.

Read More

SBI 1794 കോടി രൂപയുടെ ഓഹരികൾ വിൽക്കുന്നു

മുംബൈ: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അതിന്റെ ഇൻഷുറൻസ്‌ കമ്പനിയുടെ ഓഹരികൾ സിങ്കപ്പൂർ കമ്പനിക്ക്‌ വിൽക്കാൻ തീരുമാനിച്ചു. 1794 കോടി രൂപയ്ക്കുള്ള ഓഹരികളാണ്‌ വിൽക്കുന്നത്‌. കെകെആർ മാനേജ്ഡ്‌ ഫണ്ട്സ്‌ ആന്റ്‌ അഫിലിയേറ്റ്‌ ഓഫ്‌ തെമാസേക്‌ എന്ന കമ്പനിക്കാണ്‌ ഓഹരികൾ വിൽക്കുന്നത്‌. പത്തു രൂപ വിലയുള്ള 3.9 കോടി ഓഹരികളാണ്‌ വിൽക്കുന്നത്‌. ഇപ്പോൾ ഒരു ഓഹരിയുടെ വില 460 രൂപയാണ്‌. ഇൻഷുറൻസ്‌ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപ നിയന്ത്രണം കേന്ദ്ര സർക്കാർ ഉയർത്തിയതിന്റെ ചുവടുപിടിച്ചാണ്‌ ഇത്രയും ഓഹരികൾ ഒരുമിച്ച്‌ വിൽക്കാൻ ബാങ്ക്‌ തീരുമാനിച്ചത്‌.

Read More