ഫ്ലിപ്കാർട്ടിന് കനത്ത നഷ്ടം .നഷ്ട്ടം 2306 കോടി രൂപയായി ഉയര്‍ന്നു

flipkart

ബെംഗളൂരു: ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 2016 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം നഷ്ടം 110 ഇരട്ടിയായി ഉയർന്നു. എതിരാളിയും അമേരിക്കൻ കമ്പനിയുമായ ആമസോണുമായുള്ള മത്സരത്തെ തുടർന്ന് 2,306 കോടിയുടെ നഷ്ടമാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റിനുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായിട്ടുണ്ട്. അതിനിടെ മൊത്തം ബിസിനസ് 153 ശതമാനം കൂടിയിട്ടുണ്ട്.

സിങ്കപ്പൂർ ആസ്ഥാനമായ ഫ്ളിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്. ബെംഗളൂരുവാണ് ആസ്ഥാനം. ഓൺലൈൻ വ്യാപാരവും പരസ്യവുമാണ് മുഖ്യ വരുമാനം. 2015-ൽ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ളിപ്കാർട്ടിന്റെ മൊത്തവ്യാപാര കമ്പനി 836.5 കോടി രൂപയും നഷ്ടമുണ്ടാക്കിയിരുന്നു. അതിനു മുമ്പുള്ള സാമ്പത്തിക വർഷം ഇരു കമ്പനികളും മൊത്തമുണ്ടാക്കിയ നഷ്ടം 715 കോടി മാത്രമായിരുന്നു. വിതരണ ചെലവുകളും വൻതോതിലുള്ള വിലക്കിഴിവുമാണ് നഷ്ടം കൂട്ടിയത്. പ്രധാന എതിരാളികളായ ആമസോൺ, സ്നാപ്ഡീൽ എന്നിവയുമായുള്ള മത്സരത്തിൽ വൻതോതിലുള്ള ഓഫറുകളാണ് ഫ്ളിപ്കാർട്ട് നൽകിയത്.

Related posts

Leave a Comment