ഇന്‍ഫോസിസിന്റെ വരുമാനം വര്‍ധിച്ച് 1000 കോടി ഡോളര്‍ കടന്നു

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇൻഫോസിസ് 3,708 കോടി രൂപ അറ്റാദായം നേടി. പ്രതീക്ഷിച്ചതിലേറെ അറ്റാദായം നേടിയതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുതിച്ചു. 4.49 ശതമാനമാണ് വെള്ളിയാഴ്ച രാവിലെ ഓഹരി വിലയിൽ നേട്ടമുണ്ടായത്. 2016 കലണ്ടർ വർഷത്തിൽ ഇൻഫോസിസിന്റെ വരുമാനം 1000 കോടി ഡോളർ കടന്നതായി സിഇഒ വിശാൽ സിക്ക അറിയിച്ചു. എസ് രവികുമാറിനെ ഡെപ്യൂട്ടി സിഇഒയായി കമ്പനി നിയമിച്ചിട്ടുണ്ട്.

Related posts

Leave a Comment