പുതിയ ഐഫോണ്‍6 വന്‍ വിലക്കുറവില്‍ വില്‍ക്കുന്നു


ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! ഇന്ത്യ, ചൈന തുടങ്ങിയ ചില ഏഷ്യന്‍ വിപണികള്‍ക്കായി പുതിയതായി ഇറക്കിയ ഐഫോണ്‍ 6, 32GB മോഡല്‍ ഇപ്പോള്‍ എക്‌സ്‌ചെയ്ഞ്ച് ഓഫറിൽ 20,449 രൂപയ്ക്കു വരെ വാങ്ങാം. എക്‌സ്‌ചെയ്ഞ്ച് ഇല്ലാത്ത വില 28,999 രൂപയാണ്. ഇത് പ്രാരംഭ ഓഫറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. അതു കൊണ്ട് എത്ര ദിവസത്തേക്കു ലഭ്യമാണ് എന്നറിയില്ല. ഓഫര്‍ കഴിഞ്ഞാല്‍ വില 30,7000 ആയിരിക്കും. ഐഫോണ്‍ 6, 16GB യുടെ ആമസോണിലെ വില 30,399 രൂപയാണ്.

2014ല്‍ ഇറക്കിയ ഈ മോഡല്‍ പുതിയതയി ഇറക്കുന്നന്നതെങ്ങിനെ? 2014ല്‍ 16GB, 64GB, 128GB ശേഷിയുള്ള മോഡലുകളാണ് ഇറക്കിയത്. പഴയ മോഡലുകള്‍ വിറ്റു തീര്‍ക്കാനുള്ള ശ്രമം എന്ന ആരോപണം ഒഴിവാക്കാന്‍ തന്നെയാകണം പുതിയ സംഭരണ ശേഷിയോടു കൂടിയ മോഡല്‍ ഇറക്കിയിരിക്കുന്നത്.

ഈ മോഡല്‍ കമ്പനിയുടെ ഔദ്യോഗിക വില്‍പ്പനക്കാരിലൂടെ ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ ആമസോണില്‍ മാത്രമാണ് (ആമസോണ്‍ ഫുള്‍ഫില്‍ഡ്) വാങ്ങാനാകുന്നത്. ആപ്പിള്‍ ഇന്ത്യയുടെ ഒരു വര്‍ഷ ഗ്യാരന്റിയും ഉണ്ട്. ഇന്ത്യയിലെ മറ്റു പ്രമുഖ ഇ–കോമേഴ്‌സ് സൈറ്റുകളിലും താമസിയാതെ ഈ മോഡല്‍ വില്‍പനയ്‌ക്കെത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്.

ആപ്പിള്‍ A8 പ്രോസസര്‍ ശക്തി പകരുന്ന 4.7 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഫോണിന് 8 മെഗാപിക്സൽ പിന്‍ ക്യാമറയും, 1.2 മെഗാപിക്സൽ മുന്‍ക്യാമറയുമുണ്ട്. നിലവില്‍ iOS 10ല്‍ ഓടുന്ന ഫോണിന് iOS 11 അപ്‌ഡേറ്റു കിട്ടുമെന്നാണ് കരുതുന്നത്. 3D ടച്ച് ഫീച്ചറില്ല. ആപ്പിള്‍ ഈ മാസം പുതിയ ഐഫോണ്‍ SE മോഡല്‍ പുറത്തിറക്കിയേക്കും.

 

Related posts

Leave a Comment