എ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള്‍ ലഭിക്കും

മുംബൈ: എ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള്‍ ലഭിക്കും .പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതിൽ നിന്ന്  ബില്ലടയ്ക്കൽ, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കൽ, കാർഡില്ലാതെ പണം പിൻവലിക്കൽ, ചെക്ക് മാറൽ, മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങൾ നല്‍കുന്ന  നിലയിലേയ്ക്ക്   എ.ടി.എമ്മുകൾക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലർ െമഷീനുകളിൽ കൂടുതൽ സേവനങ്ങൾ നൽകാനുള്ള ആലോചനയിലാണ് ബാങ്കുകൾ. പുതിയ എ.ടി.എമ്മുകൾ മുൻ വർഷങ്ങളിലേതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് വർധിക്കുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയർത്താനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ 2.07 ലക്ഷം എ.ടി.എമ്മുകളാണുള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചുശതമാനം വർധനയാണിത്. അതേസമയം തൊട്ടുമുൻവർഷം എ.ടി.എമ്മുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടായിരുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലും ഇക്കാര്യത്തിൽ കുറവുണ്ട്.

കറൻസിരഹിത പണമിടപാട് വർധിച്ചതോടെ ആഗോളതലത്തിൽ 2015നും 2020നും ഇടയിൽ നാലുശതമാനം വർധന മാത്രമാണ് എ.ടി.എമ്മുകളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത്. 2011 നും 2015നും ഇടയിൽ പണരഹിത ഇടപാടുകൾ 52 ശതമാനം വളർച്ചനേടിയപ്പോൾ എ.ടി.എമ്മിൽ നിന്നുള്ള പണം പിൻവലിക്കലിൽ 33 ശതമാനമാണ് വളർച്ച. ഇതേത്തുടർന്ന് ആഗോളതലത്തിൽ എ.ടി.എമ്മുകളെ വിവിധോദ്ദേശ്യ മെഷീനുകളാക്കിമാറ്റിയിരുന്നു. ബില്ലടയ്ക്കൽ, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കൽ, കാർഡില്ലാതെ പണം പിൻവലിക്കൽ, ചെക്ക് മാറൽ, മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങൾക്ക് എ.ടി.എമ്മുകളെ പര്യാപ്തമാക്കുകയായിരുന്നു. ഈ മാതൃകയാണ് ഇന്ത്യയിലും പിന്തുടരാൻ ഒരുങ്ങുന്നത്.

നിലവിൽത്തന്നെ ചില എ.ടി.എമ്മുകൾ കൂടുതൽ സേവനങ്ങൾ നൽകുന്നുണ്ട്. ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ എ.ടി.എമ്മുകളുടെ സാധ്യതകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന് വിലയിരുത്തലുണ്ട്. കഴിഞ്ഞവർഷം എച്ച്.ഡി.എഫ്.സി. ബാങ്ക് എ.ടി.എമ്മിലൂടെ വ്യക്തിഗത, ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് അവസരമൊരുക്കിയിരുന്നു. ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനവും എ.ടി.എമ്മുകളിൽ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇതിലൂടെ ബാങ്കിങ് സേവനങ്ങൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനാകും.

  2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ?

മികച്ച ഓഹരികളില്‍  ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത്  നിക്ഷേപിച്ചാല്‍  ഇതും ഇതിന്‍റെ അപ്പുറവും ലാഭം നേടാം !

സവ്ജന്യമായി  ഒരു ZERODHA  ഓഹരി വ്യാപാര അക്കൌണ്ട്  തുടങ്ങുന്നതിനും ട്രയിഡിംഗ്  നും ,കമ്മിഷന്‍ ഇല്ലാതെ  മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും  NSE,BSE  അംഗീകൃത ഓഹരി വ്യാപാര അക്കൗണ്ട്‌  എടുക്കാനും    ഇവിടെ  ക്ലിക്ക്  ചെയ്യുക .

Related posts

Leave a Comment