എ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള്‍ ലഭിക്കും

മുംബൈ: എ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള്‍ ലഭിക്കും .പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതിൽ നിന്ന്  ബില്ലടയ്ക്കൽ, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കൽ, കാർഡില്ലാതെ പണം പിൻവലിക്കൽ, ചെക്ക് മാറൽ, മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങൾ നല്‍കുന്ന  നിലയിലേയ്ക്ക്   എ.ടി.എമ്മുകൾക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലർ െമഷീനുകളിൽ കൂടുതൽ സേവനങ്ങൾ നൽകാനുള്ള ആലോചനയിലാണ് ബാങ്കുകൾ. പുതിയ എ.ടി.എമ്മുകൾ മുൻ വർഷങ്ങളിലേതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് വർധിക്കുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയർത്താനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ 2.07 ലക്ഷം എ.ടി.എമ്മുകളാണുള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചുശതമാനം വർധനയാണിത്. അതേസമയം തൊട്ടുമുൻവർഷം എ.ടി.എമ്മുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടായിരുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലും ഇക്കാര്യത്തിൽ കുറവുണ്ട്. കറൻസിരഹിത പണമിടപാട് വർധിച്ചതോടെ ആഗോളതലത്തിൽ 2015നും 2020നും…

Read More

പോസ്റ്റല്‍ എ.ടി.എമ്മുകളില്‍നിന്ന് ഏത് ബാങ്കിലെയും പണമെടുക്കാന്‍ പദ്ധതി വരുന്നു

കൊച്ചി :രാജ്യത്തെ ഏത് ബാങ്കിന്‍െറയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാവുന്ന സംവിധാനം വരുന്നു. ഇതിനായി തപാല്‍ വകുപ്പിന്‍െറ അപേക്ഷ അന്തിമ അനുമതിക്ക് റിസര്‍വ് ബാങ്കിന്‍െറ പരിഗണനയിലാണ്. രണ്ടുമാസത്തിനകം രാജ്യത്ത് ഇത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ തപാല്‍ വകുപ്പ് ആരംഭിച്ചു. ഇതോടെ ബാങ്കുകള്‍ക്കും-പോസ്റ്റ് ഓഫിസുകള്‍ക്കും എ.ടി.എമ്മുകള്‍ പൊതുവായി ഉപയോഗിക്കാനാകും. നിലവില്‍ പോസ്റ്റ് ഓഫിസ് എ.ടി.എം കൗണ്ടറുകളില്‍നിന്ന് സേവിങ്സ് അക്കൗണ്ട് പണം മാത്രമേ പിന്‍വലിക്കാന്‍ കഴിയു. ബാങ്കുകളുമായി ലിങ്ക് വരുന്നതോടെ ഉപഭോക്താര്‍ക്ക് പോസ്റ്റ് ഓഫിസ് അക്കൗണ്ടിലുള്ള പണം മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാനാകും. പുറമെ ഗ്രാമങ്ങളില്‍ വരുന്ന പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകളില്‍നിന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കുകയും ചെയ്യാം. 2014 ഫെബ്രുവരിയിലാണ് ലോകത്തെ ഏറ്റവും വലിയ പോസ്റ്റല്‍ സംവിധാനമായ ഇന്ത്യ പോസ്റ്റിന്‍െറ എ.ടി.എം കൗണ്ടറുകള്‍ തുടങ്ങിയത്.ഇത് ബാങ്കിങ് രംഗത്തേക്ക് കൂടി തപാല്‍ മേഖല പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ…

Read More