മുംബൈ: ഏഴ് വ്യാപാരദിനങ്ങളിലെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ സൂചികകളിൽ തിളക്കം. സെൻസെക്സ് 122.67 പോയന്റ് നേട്ടത്തിൽ 31282.48ലും നിഫ്റ്റി 33.20 പോയന്റ് ഉയർന്ന് 9768.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 977 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഹിൻഡാൽകോ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഐടിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, സൺ ഫാർമ, എസ്ബിഐ, ഒഎൻജിസി തുടങ്ങിയവ നേട്ടത്തിലും ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, വേദാന്ത, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
Related posts
-
നിക്ഷേപംകൂടുന്നു; മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിദിനം തുടങ്ങുന്നത് 60,000 അക്കൗണ്ടുകള്‍
മുംബൈ: ഓഹരിയിൽനിന്ന് മികച്ച നേട്ടം ലഭിക്കാൻ തുടങ്ങിയതോടെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണവും കൂടുന്നു. ദിനംപ്രതി 60,000 അക്കൗണ്ടുകളാണ് പുതിയതായി തുറക്കുന്നതെന്ന്... -
ഇപ്പോള്‍ നിക്ഷേപിയ്ക്കാന്‍ പറ്റിയ ഓഹരികള്‍ ഏതൊക്കെയെന്നു നോക്കാം
ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും... -
LIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം ഓഹരി വിപണിയിൽ...