ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.
അടുത്ത ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് 340 രൂപ നിലവാരത്തിലേക്ക് ലക്ഷ്യംവയ്ക്കാം. വിശാക ഇൻഡസ്ട്രീസ് (Visaka Industries) ലക്ഷ്യം: 874 രൂപ ആസ്ബസ്റ്റോസ് ഷീറ്റ് മേഖലയിൽ ഏതാണ്ട് 30 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഈ കമ്പനി ഇപ്പോൾ ഫെറോ സിമന്റ് ബോർഡ് തുടങ്ങിയ ഉത്പന്നങ്ങളിലൂടെ പുതുതലമുറ റൂഫിങ് മേഖലയിൽ ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ 660 രൂപ നിലവാരത്തിനടുത്ത് നിക്ഷേപത്തിനു പരിഗണിക്കാവുന്ന ഈ ഓഹരി 560 രൂപ സപ്പോർട്ടിൽ സ്റ്റോപ് ലോസ് നൽകാവുന്നതാണ്. പ്രതീക്ഷിക്കാവുന്ന ടാർജറ്റ് 874 രൂപ നിലവാരം.
സുവെൻ ലൈഫ് സയൻസസ് (Suven Life Sciences) ലക്ഷ്യം: 280 രൂപ ഏതാണ്ട് 30 വർഷമായി ബയോ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ശക്തമായ സാന്നിധ്യമാണ് സുെവൻ ലൈഫ് സയൻസസിനെ ആകർഷകമാക്കുന്നത്. പുതിയ മരുന്നുകളുടെ ഗവേഷണം, വികസനം, വിപണനം എന്നീ മേഖലകളിലുള്ള ഈ കമ്പനി, എ.ഡി.എച്ച്.ഡി., ഡിമൻഷ്യ, ഡിപ്രഷൻ, പാർക്കിൻസൺസ്, ഹണ്ടിങ്ടൺസ്, പൊണ്ണത്തടി തുടങ്ങി പല അസുഖങ്ങൾക്കുമുള്ള മരുന്നുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതു കൂടാതെ ഏതാണ്ട് 22 കമ്പനികൾക്ക് കോൺട്രാക്ട് റിസർച്ച് ആൻഡ് മാനുഫാക്ചറിങ് മേഖലയിൽ സേവനം നൽകുന്നുണ്ട്. 185 രൂപ നിലവാരത്തിനടുത്ത് നിക്ഷേപത്തിനു പരിഗണിക്കാവുന്ന ഈ ഓഹരിക്ക് 177 രൂപ നിലവാരത്തിൽ സ്റ്റോപ് ലോസ് നൽകാം. പ്രതീക്ഷിക്കാവുന്ന ടാർജറ്റ് 280 രൂപ. ഹിൻഡാൽകോ (Hindalco Industries) ലക്ഷ്യം: 320 രൂപ ആദിത്യ ബിർളാ ഗ്രൂപ്പിനു കീഴിലുള്ള ഈ മെറ്റൽ പവർഹൗസ്, കോപ്പർ അലൂമിനിയം മേഖലയിലെ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ്. ഇപ്പോഴത്തെ നിലയിൽ 248 രൂപ നിലവാരത്തിനടുത്ത് ഈ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. 223 നിലവാരത്തിൽ ടാർജറ്റ് നിശ്ചയിക്കാം. 320 രൂപ നിലവാരത്തിലേക്ക് ഒരു വർഷത്തേക്ക് ടാർജറ്റ് നൽകാം.
കടപ്പാട് : ജയദീപ് മേനോന് (സെബി രജിസ്റെര്ട് പ്രമുക മാര്ക്കറ്റ് അനലിസ്റ്റ് ആണ് ലേഖകന്)
(നിയമപ്രകാരമുള്ള അറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയം)