മുംബൈ :നോട്ടു പിൻവലിക്കലിന്റെ ഭാഗമായി മൂല്യം നഷ്ടപ്പെട്ട പഴയ 1000 രൂപ നോട്ടിന് പകരം പുതിയ നോട്ട് ഉടൻ പുറത്തിറങ്ങും. പുതിയ നോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങും എന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്. പുതിയ ആയിരം രൂപ നോട്ടുകളുടേത് എന്ന രീതിയിൽ ചില ചിത്രങ്ങൾ ഇതിനോടകം പ്രചരിച്ചിരുന്നു.
പുതിയ നോട്ടുകൾ 500, 2000 രൂപ നോട്ടുകളുടെ അളവിൽ അതെ രൂപമികവോടെ തന്നെയായിരിക്കും പുറത്തിറക്കുക. നവംബർ എട്ടിനാണ് കള്ളപ്പണം പുറത്താക്കുന്നതിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചത്. പകരം 500, 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയിരുന്നു.എന്നാൽ ഇതുകൊണ്ട് കറൻസി ക്ഷാമം അവസാനിച്ചില്ല. പുതിയ 1000 രൂപാ നോട്ട് കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.