ഒരു കോടി രൂപയുമായെത്തി 500 കോടി നേട്ടമുണ്ടാക്കിയ ദമ്പതിമാര്‍

ഇന്ത്യന്‍  ഓഹരി വിപണിയിലെ  ഏറ്റവും വിജയിച്ച  ദമ്പതിമാരാണ്  ഡോളി ഖന്നയും ഭര്‍ത്താവ്  രാജീവ് ഖന്നയും . ബുദ്ധിപരമായി   നിക്ഷേപിച്ചാല്‍  അത്ഭുതകരമായി  ചുരുങ്ങിയ  കാലയളവിനുള്ളില്‍  സമ്പത്ത്  സൃഷ്ട്ടിയ്കവാനുള്ള  ഓഹരി വിപണിയുടെ  ശക്തിയുടെ  തെളിവായി   ഇവരുടെ വിജയ കഥ  ഓഹരി  വിപണിയെക്കുറിച്ച്  പഠിയ്ക്കുവാന്‍  ശ്രമിയ്ക്കുന്നവര്‍ക്ക്  എല്ലായിപ്പോഴം വലിയ  പ്രചോദനമാണ് .

ഓഹരി വിപണിയിൽ ദീപാവലി ആഘോഷം നടക്കുമ്പോൾ ചെന്നൈയിലെ ഡോളി ഖന്നയും ഭർത്താവ് രാജീവ് ഖന്നയും കയ്യിലുള്ള ഓഹരികളിൽ ഒരുവിഹിതം വിറ്റ് ലാഭമെടുക്കുന്നതിനുള്ള തിരക്കിലായിരുന്നു. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുള്ള 80 ശതമാനം കമ്പനികളിലെയും വിഹിതം കുറച്ചു. അതോടൊപ്പം നിക്ഷേപമുള്ള കമ്പനികളുടെ എണ്ണവും കുറച്ചു. 11 കമ്പനികളുടെ ഓഹരി വിഹിതം വെട്ടിക്കുറച്ചപ്പോൾ രണ്ട് കമ്പനികളുടെ ഓഹരികളിലെ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു.

1996ൽ ഒരു കോടി രൂപയുമായി ഓഹരി വിപണിയിലെത്തിയ ഡോളി ഖന്നയുടെ നിലവിലെ ആസ്തി 500 കോടി രൂപയാണ്. മുന്നിൽ ഡോളി ഖന്നയാണെങ്കിലും അണിയറയിൽ അവരുടെ ഭർത്താവായ രാജീവ് ഖന്നയാണ് നിർണായകമായ തീരുമാനങ്ങളെടുക്കുക. അതായത് ഡോളിയുടെ പേരിലുള്ള അക്കൗണ്ട് വഴി ഓഹരി ഇടപാട് നടത്തുന്നത് രാജീവ് ഖന്നയാണ്.

ഡോളി ഖന്നയുടെ പോർട്ട്ഫോളിയോയിലുള്ള നോസിലും റെയിൻ ഇൻഡസ്ട്രീസും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 400 മുതൽ 1000ശതമാനംവരെയാണ് നേട്ടം നൽകിയത്.എംകെ ഫിനാൻഷ്യൽ സർവീസും രുചിര പേപ്പേഴ്സും ഈകാലയളവിൽ 1000 ശതമാനത്തിലേറെയും നേട്ടമുണ്ടാക്കികൊടുത്തു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 14 കമ്പനികളുടെ ഓഹരികളിലായിരുന്നു ഡോളിയുടെ നിക്ഷേപം. എന്നാൽ ഇതിനുമുമ്പ് ജൂൺ പാദത്തിലാകട്ടെ 24 കമ്പനികളിൽ നിക്ഷേപമുണ്ടായിരുന്നു. അമർജ്യോതി സ്പിന്നിങ് മില്ലിന്റെ ഓഹരികൾ സെപ്റ്റംബർ പാദത്തിൽ ഖന്ന വാങ്ങിക്കൂട്ടി. നിലവിൽ കമ്പനിയുടെ 1.15ശതമാനം ഓഹരികൾ അവരുടെ പക്കലുണ്ട്. 2017 വർഷത്തിൽ 50 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ ഓഹരിയുടെ അഞ്ചുവർഷത്തെ ആദായം 400ശതമാനത്തോളമാണ്.

നോസിൽ, തിരുമലൈ കെമിക്കൽസ്, ഐഎഫ്ബി അഗ്രോ ഇൻഡസ്ട്രീസ്, ടാറ്റ മെറ്റാലിക്സ്, ശ്രീകലാഹസ്തി പൈപ്സ്, സ്റ്റെർലിങ് ടൂൾസ്, നന്ദൻ ഡെനിം, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ്, എൽടി ഫുഡ്സ്, രുചിര പേപ്പേഴ്സ് എന്നീ കമ്പനികളിലെ ഓഹരി നിക്ഷേപമാണ് സെപ്റ്റംബർ പാദത്തിൽ കുറച്ചത്. രണ്ട് കമ്പനികളിലെ ഓഹരി വിഹിതം വർധിപ്പിക്കുകയും ചെയ്തു. 2017ൽ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കിയ റെയിൻ ഇൻഡസ്ട്രീസ്, ധ്വാരികേശ് ഷുഗേഴ്സ് തുടങ്ങിയ കമ്പനികളിലാണ് കൂടുതൽ നിക്ഷേപം നടത്തിയത്. 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ കമ്പനികളുടെ ഓഹരികളാണ് ഭാഗികമായി വിറ്റ് ഡോളി ഖന്ന ലാഭമെടുത്തത്. എൽടി ഫുഡ്സ്, ധ്വാരികേഷ് ഷുഗേഴ്സ്, നോസിൽ, ടാറ്റ മെറ്റാലിക്സ്, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സവീസസ്, റെയിൻ ഇൻഡസ്ട്രീസ്, തിരുമലൈ കെമിക്കൽസ് തുടങ്ങിയ കമ്പനികൾ 2017ൽ നിക്ഷേപകന്റെ പണം ഇരട്ടിയായി തിരിച്ചുനൽകി.

ഓണ്‍ലൈന്‍ ആയി ഒരു  ഓഹരി നിക്ഷേപ / വ്യാപാര  അക്കൌണ്ട് എടുക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക .

Company No of Shares (in Lakhs) Rs Crore
Thirumalai Chemicals 1.85 11
Sterling Tools 1.1 10
Ruchira Papers 2.57 3
Nandan Denim 6.56 9
ADF Foods Industries 2.18 3
RSWM 4.18 19
IFB Agro Industries 1.4 6
PPAP Automotive 1.49 3
Nilkamal 2.96 46
Nitin Spinners 5.98 4
Asian Granito India 2.43 6
Dai-Ichi Karkaria 0.9 5
Srikalahasthi Pipes 6.21 19
Emkay Global Financial Services 2.94 2
NOCIL 33.86 26
Meghmani Organics 6.58 2.63
RS Software (India) 4.68 29

Data Source – Money Control

നിയമപരമായ  മുന്നറിയിപ്പ് : ഓഹരിയിലെ നിക്ഷേപം ലാഭ നഷ്ടസാധ്യതകൾക്ക് വിധേയമാണ്.

ഓണ്‍ലൈന്‍ ആയി ഒരു  ഓഹരി നിക്ഷേപ / വ്യാപാര  അക്കൌണ്ട് എടുക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക .

 

Related posts

Leave a Comment