കൊച്ചി: വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യാൻ സ്റ്റോക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ചെലവ്, സമ്പാദ്യം, നിക്ഷേപം എന്നിവ ആസൂത്രണം ചെയ്ത് ജീവിതത്തിലെ പ്രധാന ധനകാര്യ ആവശ്യങ്ങൾക്കും വിരമിക്കലിനു ശേഷം പരസഹായമില്ലാതെ സുരക്ഷിതമായി ജീവിക്കാനും ആവശ്യമായ പദ്ധതി രൂപവത്കരിക്കാൻ ഈ ഓൺലൈൻ സംവിധാനം വഴി സാധിക്കും. ഈ സംവിധാനത്തിന്റെ വരിക്കാർക്ക് സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ സാമ്പത്തിക ഉപദേശങ്ങൾ നൽകുകയും സമ്പാദ്യത്തിലും നിക്ഷേപത്തിലും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ് അറിയിച്ചു.
സവ്ജന്യമായി ഓഹരി വ്യാപാര അക്കൌണ്ട് തുടങ്ങുന്നതിനും മ്യൂച്വല് ഫണ്ടു നിക്ഷേപത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക .