ആലോചിച്ച് തല പുകക്കേണ്ട . ഒരു ഓണ്‍ലൈന്‍ ഷോപ്പ് തുടങ്ങിയാല്‍ പോരെ ?! വെറും …../- രൂപയ്ക്ക് നിങ്ങളുടെ ഷോപ്പ് ഇനി ഓണ്‍ലൈന്‍ ലും ആരംഭിയ്ക്കു !!! ലോകമെമ്പാടും കച്ചവടം ചെയ്യൂ ! നിങ്ങളുടെ ബിസിസ്സ് ലോകമെമ്പാടും അറിയട്ടെ . നമ്മളും ഓണ്‍ലൈനിലുണ്ടെന്ന് ,നമ്മളും മോഡേണ്‍ ആണെന്ന് ! . നിങ്ങളുടെ ബിസിനെസ്സ് /കച്ചവടം ഏതുമാകട്ടെ . അത് ഒരു electronic /home appliance selling shop ഗ്രഹോപകരണങ്ങള്‍ വില്‍ക്കുന്ന കട ,textileshop തുണിക്കട,auto accessories shop ഒടോമോടിവ് സ്പേയര് പാര്‍ട്സ് വില്കുന്ന കട , supermarket പലചരക്ക് കട , ,footwear shop, battery shop ബാറ്ററി ഷോപ്പ്, -,hardware shop, tyre shop,bakery -ബേക്കറി ,spice shop -സപൈസ് ഷോപ്പ്, fishstall -മീന്‍കട, mobileshop -മൊബൈല്‍ ഷോപ്പ്,computershop- കബ്യുട്ട ര്‍ ഷോപ്പ് , building…
Read MoreCategory: സംരംഭക്ത്വ വാര്‍ത്തകള്‍
GST എന്നാല്‍ സംരഭകന്റെ ഗതികേട് എന്നാണോ ?നാടകം കളിക്കുന്നവർ എന്ന് ഉണരും?
GST യുടെ വയ്യാ വേലികളെ കുറിച്ച് ഒരു സംരഭകന്റെ അനുഭവ കുറിപ്പ് . വാങ്ങുന്ന ഓരോ ബില്ലും അപ്ലോഡ് ചെയ്യണം .വിൽക്കുന്ന ഓരോ ബില്ലും മിനിമം ഫോൺ നമ്പറും അഡ്രസും വെച്ച് അപ്ലോഡ് ചെയ്യണം .പോരാ ഓരോ ഉത്പന്നത്തിന്റെയും HSN കോഡുംതെറ്റാതെ രേഖപ്പെടുത്തണം.രാജ്യത്തെ വ്യാപാരികൾ എല്ലാവരും ഇത് അപ്ലോഡ് ചെയ്യുമ്പോൾ സർവറിനു ഇത് താങ്ങാൻ പറ്റില്ല .അപ്പോൾ മിക്കസമയത്തും സെർവർ പണിമുടക്കും. ദിവസങ്ങൾ മിനക്കെട്ടു അപ്ലോഡ് ചെയ്താൽ അപ്പോൾ വരും എറർ മെസ്സേജുകൾ .മിക്കവാറും HSN കോഡ് ശരി ആവാത്തതാവും കാരണം.എന്നാൽ സർക്കാർ സൈറ്റിൽ തിരഞ്ഞാൽ കോഡ് കൊടുത്തത് തന്നെ ആവും .അപ്പോൾ ഹെല്പ് ലൈനിൽ വിളിച്ചാൽ മിക്കവാറും പള്ളികാട്ടിലേക്കു സലാം പറഞ്ഞത് പോലെ ആകും.ഇനി കിട്ടിയാലോ അവര്ക് മറുപടി ഇല്ല . അവസാനം സമാന ചേരുവ ഉള്ള ഉല്പന്നത്തിന്റ കോഡ് വെച്ച് കറക്കി കുത്തിയാൽ ചിലപ്പോൾ…
Read Moreചരക്ക് സേവന നികുതി രജിസ്ട്രേഷന് നടപടികളെങ്ങനെ നടത്താം ?
ചരക്ക് സേവന നികുതി 2017 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുകയാണെല്ലോ.ഈ പശ്ചാതലത്തില്‍ GST രജിസ്ട്രേഷന് നടപടികള്‍ എങ്ങനെയൊക്കെയാണന്നു നോക്കാം.വിവിധതരത്തിലുള്ള നികുതിദായകര്‍ക്ക് വ്യത്യസ്ത രീതിയിലാണ് രജിസ്ട്രേഷന് നടപടികള്‍. ഓരോരുത്തരുടെയും രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍ ചുവടെ : നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍ ചരക് സേവന നികുതി നിയമത്തിലെ 142(1) വകുപ്പ് അനുസരിച്ചാണ് നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍ക്ക് രജിസ്ട്രേഷന് ലഭിക്കുന്നത്. നിലവില്‍ വാറ്റ് രജിസ്ട്രേഷനോ ആഡംബര നികുതിയോ സേവന നികുതിയോ സംബന്ധിച്ചോ മറ്റേതെങ്കിലും പരോക്ഷ നികുതിനിയമം അനുസരിച്ചോ രജിസ്ട്രേഷന് ഉള്ള നികുതിദായകര്‍ക്കാണ് ഇത് ബാധകമാകുന്നത്. അങ്ങനെയുള്ള വ്യാപാരികള്‍ക്ക് പ്രൊവിഷനല്‍ രജിസ്ട്രേഷന് (താല്‍ക്കാലിക രജിസ്ട്രേഷന്) ആണ് നല്‍കുന്നത്. ഇതിന്‍െറ കാലാവധി ആറുമാസത്തേക്ക് മാത്രമാണ്. ഈ കാലയളവിനുള്ളില്‍ അന്തിമ രജിസ്ട്രേഷന് എടുത്തിരിക്കണം. പ്രൊവിഷനല്‍ രജിസ്ട്രേഷനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജി.എസ്.ടി.ആര്.ഇ.ജി -21 എന്ന ഫോറത്തിലാണ് നല്കപ്പെടുന്നത്. ഇത് ലഭിച്ചതിനുശേഷം ഡീലര്‍ ജി.എസ്.ടി.ആര്.ഇ.ജി 20 എന്ന ഫോറം രജിസ്ട്രേഷനുവേണ്ടി…
Read Moreഇവ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ സംരംഭം തകരും
വലിയ മുതല്‍മുടക്കോടെ, അതിലും വലിയ പ്രതീക്ഷകളോടെ തുടങ്ങുന്ന പല ബിസിനസുകളും പരാജയത്തിന്റെ കാണാക്കയത്തിലേക്ക് വീണുപോകാറുണ്ടെന്ന് നമുക്കറിയാം. കാറും കോളും നിറഞ്ഞ അവസ്ഥയില്‍ പുത്തന്‍ സംരംഭത്തെ എങ്ങനെ മുന്നോട്ടുനയിക്കണമെന്നതിന് ഒട്ടനവധി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്. പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും രക്ഷപ്പെട്ട് പൊങ്ങിവരാനാകാത്ത വിധം ബിസിനസിനെ അഗാധ ഗര്‍ത്തത്തിലേക്ക് താഴ്ത്തിക്കളയുന്ന ചില നിര്‍ണായക ഘടകങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 1. തെറ്റായ കാരണങ്ങള്‍ക്കായി ബിസിനസ് തുടങ്ങുക ഒരു ബിസിനസ് ആരംഭിക്കുക വഴി നിങ്ങള്‍ എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നത്? പണമുണ്ടാക്കാന്‍ മാത്രമായാണോ നിങ്ങള്‍ ബിസിനസ് ആരംഭിച്ചത്? കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നതാണോ നിങ്ങളുടെ തീരുമാനത്തിന് പിന്നില്‍? അതോ ബിസിനസായാല്‍ മറ്റൊരാളുടെ കീഴില്‍ നില്‍ക്കണ്ട എന്നതാണോ? ഇവയൊക്കെയാണ് നിങ്ങള്‍ ബിസിനസ് തുടങ്ങാനുള്ള കാരണമെങ്കില്‍ നിങ്ങളുടേത് ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിനപ്പുറം താഴെപ്പറയുന്ന കാരണങ്ങളാലാണ് നിങ്ങള്‍ ബിസിനസ് തുടങ്ങുന്നതെങ്കില്‍ സംരംഭക വിജയത്തിനുള്ള സാധ്യതകളേറും. ചെയ്യുന്ന പ്രവൃത്തിയോട്…
Read Moreകിറ്റ്കോ കേരളത്തിന്റെ സ്വന്തം ദേശിയ ബ്രാന്‍ഡ്
കിറ്റ്കോ ക്കുറിച്ച് പറഞ്ഞാല്‍ പറയാന്‍ തുടങ്ങിയാല്‍ , പതിനെട്ട് പാലങ്ങള്‍, പൂര്‍ത്തിയാകാന്‍ പോവുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മഞ്ചേരി മെഡിക്കല്‍ കോളേജ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വികസനം. കേരളത്തില്‍ വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ട ഈ പ്രൊജക്ടുകളുടെയെല്ലാം അമരത്ത് കിറ്റ്കോ (കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്ഗനൈസേഷന്) എന്ന സ്ഥാപനവും ആറ് വര്‍ഷമായി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ സിറിയക് ഡേവിസിന്റെ നേതൃപാടവവും ഉണ്ടായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ കിറ്റ്കോയിലെത്തിയ സിറിയക് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ സ്പന്ദനങ്ങള്‍ ഓരോന്നും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള വ്യക്തികൂടിയാണ്. രാജ്യത്തെ തന്നെ മികച്ച പൊതുമേഖലാ സ്ഥാപനമായി കിറ്റ്കോ മാറിയതിനുപിന്നില്‍ അദ്ദേഹത്തിന്റെ സജീവ ഇടപെടലുമുണ്ടായിരുന്നു. 60 കോടി ടേണോവറുള്ള സ്ഥാപനമാക്കി കിറ്റ്കോയെ മാറ്റിയത് സിറിയക് ഡേവിസ് ഡയറക്ടറായിരുന്ന കാലത്താണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി സിവില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സിറിയക് ഡേവിസിനെ ആര്‍ക്കിടെക്ച്ചര്‍, ഡിസൈനിംഗ് മേഖലയോടുള്ള അടങ്ങാത്ത…
Read More