നിങ്ങളുടെ ഐഫോണ്‍ പാസ്‌വേഡ് സുരക്ഷിതമല്ല: എളുപ്പത്തില്‍ ചോര്‍ത്താമെന്ന് മുന്നറിയിപ്പ്

iphone

കലിഫോര്‍ണിയ : ഐഫോണില്‍ നിങ്ങള്‍ നല്‍കുന്ന പാസ് കോഡ് സുരക്ഷിതമാണെന്നുറപ്പുണ്ടോ? അങ്ങനെ ഉറപ്പിക്കേണ്ടെന്നാണു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ചില സംവിധാനങ്ങളിലൂടെ പാസ്‌കോഡ് ചോര്‍ത്തിയെടുക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയത്.

കലിഫോര്‍ണിയയിലെ സെന്‍ ബെര്‍ണാഡിനോയില്‍ പതിനാലുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഐ ഫോണിന്റെ സുരക്ഷാപ്പഴുത് വ്യക്തമായത്. ഭീകരാക്രമണം നടത്തിയ സയിദ് റിസ്വാന്‍ ഫാറൂഖിന്റെ ഐഫോണ്‍ 5 സി അണ്‍ലോക്ക് ചെയ്യണമെന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ആവശ്യം ആപ്പിള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് എഫ്ബിഐ ഇക്കാര്യം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരെ ഏല്‍പിച്ചു.

ഡോ. സെര്‍ജീ സ്‌കോറോബൊഗട്ടോവിന്റെ നേതൃത്വത്തിലെ സംഘം ഫോണിന്റെ മെമ്മറി ക്ലോണ്‍ ചെയ്താണ് പാസ്‌കോഡ് പൊളിച്ചത്. ഇതുവഴി ഫോണിലെ വിവരങ്ങള്‍ നിഷ്പ്രയാസം ചോര്‍ത്താമെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. ഫോണിന്റെ നാലക്ക കോഡ് നാല്‍പതു മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് ചോര്‍ത്തിയത്.</p>
സങ്കേതം കണ്ടെത്തിയതോടെ ഇനി ആവശ്യംവന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണിന്റെ പാസ്‌കോഡ് ചോര്‍ത്തിയെടുക്കാനാവുമെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഐഫോണിന്റെ അടുത്തകാലത്തിറങ്ങിയ മോഡലുകളായ സിക്‌സ്, സിക്‌സ് എസ്, സെവന്‍, സെവന്‍ പ്ലസ് മോഡലുകളില്‍ ഇതെത്രമാത്രം പ്രായോഗികമാണെന്നു പരിശോധിക്കുകയാണ് സംഘമിപ്പോള്‍.</p>

Related posts

Leave a Comment