ഇനി ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണും വിപണിയില്‍

കൂള്‍പാഡിന്റെ ട്രിപ്പിള്‍ സിം ശ്രേണിയില്‍ പെട്ട മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഫോണുകള്‍ക്ക് യഥാക്രമം 6999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് വില. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ സവിശേഷത. അതേസമയം നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എഴ് മുതല്‍ ഇരുഫോണുകളും വിപണിയിലെത്തും.

269ppi പിക്‌സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി (720 x 1080 പിക്‌സല്‍) ഐ.പി.എസ് ഡിസിപ്ലേ, 1.25GHz മീഡിയടെക് MT6737 ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് മെഗാ 3യുടെ പ്രത്യേകതകള്‍

ആന്‍ഡ്രോയിഡ് 6.0 മാഷ്‌മെല്ലോ ഓഎസിലാണ് മെഗാ 3പ്രവര്‍ത്തിക്കുന്നത്. 3050 mAH ബാറ്ററിയും മെഗാ 3യ്ക്കുണ്ട്. സ്റ്റാന്റ്‌ബൈ മോഡില്‍ 200 മണിക്കൂര്‍വരെ ബാറ്റിറി ചാര്‍ജ്ജ് നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓട്ടോ ഫോക്കസ്, f/2.2 അപ്പേര്‍ച്ചര്‍ എന്നിവയോടുകൂടിയ 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ തന്നെ ഫിക്‌സഡ് ഫോക്കസ് ക്യാമറയുമാണ് മെഗാ 3യ്ക്കുള്ളത്. 80.1 ഡിഗ്രീ ആണ് സെല്‍ഫി ക്യാമറയുടെ ഫീല്‍ഡ് ഓഫ് വ്യു.

വൈഫൈ 802.11 b/g/n, ബ്ലുടൂത്ത് v4.0, 4G VoLTE, ട്രിപ്പിള്‍ സിം സ്ലോട്ടുകള്‍ തുടങ്ങിയവയാണ് ഫോണിലെ കണക്റ്റിവിറ്റി സംവിധാനങ്ങള്‍. ഗോള്‍ഡ്, ഗ്രേ, വൈറ്റ് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക.

മെഗാ 3യ്ക്ക് സമാനമായി 5.5 ഡി സ്‌ക്രീന്‍ പ്രൊട്ടക്ഷനോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി(720 X1080 പിക്‌സല്‍) ഐ.പി.എസ് ഡിസിപ്ലേയാണ് നോട്ട് 3എസിനുള്ളത്. 1.3 GHz ക്വാല്‍െേകാ സ്‌നാപ്ഡ്രാഗണ്‍ 415 MSM8929 ഒക്ടാ കോര്‍ പ്രോസസര്‍, 3 ജി.ബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ്. സൗകര്യങ്ങളും നോട്ട് 3എസിനുണ്ട്.

ആന്‍ഡ്രോയിഡ് 6.0 മാഷ്‌മെലോയില്‍ അധിഷ്ടിതമായ കൂള്‍ യുഐ 8.0 ഓഎസിലാണ് നോട്ട് 3എസ് പ്രവര്‍ത്തിക്കുന്നത്.

കൂടാതെ f/2.2 അപ്പേര്‍ച്ചര്‍, ഓട്ടോ ഫോക്കസ് സൗകര്യങ്ങളോടുകൂടിയ 13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും നോട്ട് 3എസിനുണ്ട്.

2500mAHന്റെ ബാറ്ററിയാണ് നോട്ട് 3എസിനുള്ളത്. മെഗാ 3 യെ പോലെ സ്റ്റാന്റ്‌ബൈ മോഡില്‍ 200 മണിക്കൂര്‍ ബാറ്ററി ചാര്‍ജ്ജ് നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

വൈഫൈ 802.11 b/g/n, ബ്ലുടൂത്ത് v4.0, 4G VoLTE, ഡ്യുവല്‍ സിം സ്ലോട്ടുകള്‍ തുടങ്ങിയവയാണ് ഫോണിലെ കണക്റ്റിവിറ്റി സംവിധാനങ്ങള്‍.

ഗോള്‍ഡ്, സ്വര്‍ണ നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഫോണിന് ഫിംഗര്‍ പ്രിന്റ് സ്‌കാനറിനെ കൂടാതെ ആക്‌സലറോമീറ്റര്‍, മാഗ്നറ്റിക് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയും നോട്ട് 3 എസിനുണ്ട്.

Related posts

Leave a Comment