വെറും 50 രൂപയ്ക്ക് ATM സേവിങ്ങ്സ് ബാങ്ക് സേവനങ്ങളുമായി പോസ്റ്റ്‌ ഓഫിസ് ബാങ്ക്

ഇനി കഴുത്തറുപ്പന്‍  ബാങ്കിംഗ്  ചാര്‍ജുകളെ പേടിക്കേണ്ട .ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി   രാജ്യത്തെ പോസ്റ്റ് ഓഫീസുകളും  മികച്ച  ബാങ്കുകളായി മാറുന്നു .നേരത്തേ തന്നെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപെട്ടും സേവിങ്‌സ് അക്കൗണ്ട് സൗകര്യമുണ്ടെങ്കിലും ഇപ്പോള്‍ ബാങ്കിങ് മേഖല പരിഷ്‌കരിച്ചതിന്  അനുസരിച്ച് എടിഎംമ്മും  കോര്‍ ബാങ്കിംഗ്  സവ്കാര്യമുള്‍പ്പടെ ഉള്‍പ്പെടുത്തി   രാജ്യത്തെ പോസ്റ്റ് ഓഫീസുകളും  മികച്ച  ബാങ്കുകളായി മാറുകയാണ് . ചെക്ക് സൗകര്യം ആവശ്യമില്ലെങ്കിൽ വെറും അമ്പതു രൂപയും രണ്ടു ഫോട്ടോയും ആധാർ അഥവാ തിരിച്ചറിയിൽ കാർഡും നൽകി ഏതു പോസ്‌റ്റോഫീസിലും അക്കൗണ്ട് തുടങ്ങാനാകും. ഈ അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പോസ്‌റ്റോഫീസ് എടിഎമ്മുകളിൽ നിന്ന് മാത്രമല്ല, ഏതു ബാങ്കിന്റെ ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എത്രതവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കില്ലെന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഒരു രൂപ പോലും സർവീസ് ചാർജ് ഇല്ലാത്ത…

Read More

പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയപരിധി 14 വരെ നീട്ടി

ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും. വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാനാകും. പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കിയത് നവംബര്‍ 14 വരെ തുടരുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കവേയാണ് സര്‍ക്കാര്‍ തീയതി നീട്ടിയിരിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഇന്നലെ…

Read More