ന്യൂഡല്‍ഹി: കേന്ദ്രം നികുതി കുറയ്ക്കാന്‍ തയാറായതോടെ ഇന്ധനവിലയില്‍ 2 രൂപ കുറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറഞ്ഞത്. കേന്ദ്ര എക്സൈസ് നികുതി കുറച്ചതാണ് വിലകുറയാന്‍ കാരണം.
Read MoreTag: e sampadyam
വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വവും ആസൂത്രണം
കൊച്ചി: വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യാൻ സ്റ്റോക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ചെലവ്, സമ്പാദ്യം, നിക്ഷേപം എന്നിവ ആസൂത്രണം ചെയ്ത് ജീവിതത്തിലെ പ്രധാന ധനകാര്യ ആവശ്യങ്ങൾക്കും വിരമിക്കലിനു ശേഷം പരസഹായമില്ലാതെ സുരക്ഷിതമായി ജീവിക്കാനും ആവശ്യമായ പദ്ധതി രൂപവത്കരിക്കാൻ ഈ ഓൺലൈൻ സംവിധാനം വഴി സാധിക്കും. ഈ സംവിധാനത്തിന്റെ വരിക്കാർക്ക് സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ സാമ്പത്തിക ഉപദേശങ്ങൾ നൽകുകയും സമ്പാദ്യത്തിലും നിക്ഷേപത്തിലും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ് അറിയിച്ചു. സവ്ജന്യമായി ഓഹരി വ്യാപാര അക്കൌണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക .
Read Moreവമ്പിച്ച വാഹന ആദായ വില്‍പ്പന!,ബൈക്കിനു 20,000 രൂപ ,സ്കൂട്ടറിനു 15,000 വരെ വിലക്കുറവ്
കൊച്ചി : രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ് 3 വാഹനങ്ങൾ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാൻ വാഹന നിർമാതാക്കൾ വൻതോതിൽ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഹീറോ മോട്ടോർകോർപ്, ഹോണ്ട, സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളാണ് 20,000 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. 6.71 ലക്ഷം ബിഎസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹന വിപണിയിൽ മുൻനിരയിലുള്ള ഹീറോ മോട്ടോർകോർപ് 20,000 രൂപവരെയാണ് വിലക്കിഴിവ് നൽകുന്നത്. സ്കൂട്ടറുകൾക്ക് 15,000 രൂപയും പ്രീമിയം ബൈക്കുകൾക്ക് 7,500 രൂപയും എൻട്രി ലെവൽ ബൈക്കുകൾക്ക് 10000 രൂപയുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ടയും സ്കൂട്ടർ ഇന്ത്യയും ബിഎസ് 3 വാഹനങ്ങൾക്ക് നൽകുന്നത് പരമാവധി 10,000 രൂപവരെ വിലക്കിഴിവാണ്. ഇരുചക്രവാഹന വിപണിയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിലക്കിഴിവുമായാണ് വാഹന നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ബി എസ് 3 & ബി എസ്…
Read More