മുംബൈ : പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയിൽനിന്ന് ഇന്ത്യക്കാർ കൂട്ടത്തോടെ പിൻതിരിയുകയാണോ ?ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം . ഓഹരി, ഓഹരി അധിഷ്ടിത മ്യൂച്വൽ ഫണ്ട് എന്നിവയിലേയ്ക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് അതാണ് സൂചിപ്പിക്കുന്നത്. 2017 സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം 37.6 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ഓഹരിയിൽ നിക്ഷേപിച്ചത്. ബാങ്ക് എഫ്ഡി യിലെത്തിയതാകട്ടെ 40.1 ലക്ഷം കോടിയും. എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടായത് വെറും 2.5 ലക്ഷം കോടി രൂപമാത്രം. 2016 സാമ്പത്തിക വർഷത്തിൽ ഈ അന്തരം എഴ് ലക്ഷം കോടി രൂപയായിരുന്നു. അന്ന് 36.8 ലക്ഷംകോടി രൂപ എഫ്ഡിയിലെത്തിയപ്പോൾ ഓഹരിയിൽ നിക്ഷേപമായെത്തിയത് 29.6 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാങ്ക് എഫ്ഡിയെ ഓഹരി നിക്ഷേപം കവച്ചുവെയ്ക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കൽ, ജിഎസ്ടി, ഓഹരി…
Read MoreTag: hedge
57 വയസ്സിനു മുമ്പ് ഒരു കോടി രൂപ സമാഹരിയ്ക്കാന്‍ ……!
32 വയസ്സുള്ള വിവാഹിതനായ യുവാവാണ് ഞാന്‍. 57 വയസ്സിനുമുമ്പ് ഒരു കോടി രൂപ സമാഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എസ്ഐപിയായി എത്ര രൂപ നിക്ഷേപിച്ചാലാണ് ഈ തുക സമാഹരിക്കാന്‍ കഴിയുക. അതിന് യോജിച്ച മ്യൂച്വല്‍ ഫണ്ട് നിര്‍ദേശിക്കാമോ? സനില്‍ പി ,വടകര ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ റിട്ടയര്‍മെന്റ് കാലത്തെക്കുറിച്ച് ചിന്തിച്ചതിനെ ആദ്യമായി അഭിനന്ദിക്കട്ടെ. പ്രതിമാസം 6000 രൂപവീതം മികച്ച ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം വാര്‍ഷിക ആദായപ്രകാരം 25 വര്ഷംകഴിഞ്ഞാല് ഒരു കോടിയിലേറെ രൂപ ലഭിക്കും. കൃത്യമായി പറഞ്ഞാല്‍ 10,854,044 രൂപ. 18 ലക്ഷം രൂപയാണ് നിങ്ങള്‍ മൊത്തമായി അടച്ചിട്ടുണ്ടാകുക. എന്നാല്‍ അതില്‍നിന്ന് മൊത്തം ലഭിക്കുന്ന ആദായമകട്ടെ 90 ലക്ഷത്തോളംവരും. കൂട്ടുപലിശയുടെ ഗുണമാണ് ഇവിടെ ഇത്രയും നേട്ടം ലഭിക്കാന്‍ കാരണം. ട്രേഡിങ് അക്കൗണ്ട് : സ്റ്റോക്ക് എക്സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ഉദാ: …
Read Moreനിക്ഷേപകരുടെ പങ്കാളിത്തം കൂടി.ഏപ്രിൽ മാസം നിക്ഷേപിച്ചത് 5000 കോടിയോളം രൂപ
ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതോടെ ഏപ്രിൽ മാസം ഇതുവരെ ഫണ്ട് ഹൗസുകൾ ഓഹരിയിൽ നിക്ഷേപിച്ചത് 5000 കോടിയോളം രൂപ. 2016-17 സാമ്പത്തിക വർഷമാകട്ടെ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 51,000 കോടിയാണ്. സെക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 4,895 കോടിയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞമാസമാകട്ടെ 4,191 കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിലിറക്കിയത്. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ…
Read More