LIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ്‌ സാമ്പത്തിക വർഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം. 2018 സാമ്പത്തിക വർഷത്തെ  ഓഹരി നിക്ഷേപം 50,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 20,000 കോടി രൂപയുടെ ലാഭം ഇക്കുറി മറികടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ ബാങ്ക്, എൽ.ആൻഡ്‌.ടി., ഐ.ടി.സി., നാഷണൽ അലുമിനിയം, ഐ.ഡി.ബി.ഐ. ബാങ്ക്, അലഹബാദ് ബാങ്ക്, ഷിപ്പിങ് കോർപ്പറേഷൻ, സെൻട്രൽ ബാങ്ക് എന്നിവയിലാണ് പ്രധാനമായും എൽ.ഐ.സി. ഓഹരി വാങ്ങിയിട്ടുള്ളത്.

Read More

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് നേരത്തെ അനുമതി നല്‍കിയിരുന്നു.നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കുന്നതാണ് പുതിയ മദ്യനയം. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് സുപ്രിം കോടതി നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും. കള്ളുവില്‍പ്പന വര്‍ധിപ്പിക്കാനും പുതിയ നയത്തില്‍ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും സുപ്രീം കോടതി വിധി പ്രകാരം അടച്ചു പൂട്ടിയതുമായ ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കും. അവിടെ തൊഴിലെടുത്തവര്‍ക്ക് ജോലി കൊടുക്കണമെന്ന വ്യവസ്ഥയില്‍ വൃത്തിയുള്ള സാഹചര്യമുള്ള അതേ താലൂക്കിലെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് അനുമതി. ത്രി സ്‌ററാറിനും അതിനു മുകളിലും ഉള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ അനുമതി…

Read More

റിലയന്‍സ് ലൈഫും പൊട്ടിത്തെറിച്ചു; തീപിടിച്ചത് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഫോണ്‍

ദില്ലി:സാംസംഗ് ഫോണുകള്‍ക്കു പിന്നാലെ റിലയന്‍സിന്‍റെ ലൈഫ് ഫോണും പൊട്ടിത്തെറിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിംഗ് പ്രസിഡന്‍റുമായ ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തന്‍വീര്‍ സാദിഖിന്‍റെ ഫോണാണു പൊട്ടിത്തെറിച്ചത്. ഫോണ്‍ സ്ഫോടനത്തില്‍നിന്നു തന്‍റെ കുടുംബം തലനാരി‍ഴയ്ക്കാണു രക്ഷപ്പെട്ടതെന്നു തന്‍വീര്‍ സാദിഖ് ട്വീറ്റ് ചെയ്തു. റിലയന്‍സ് ലൈഫ് വാട്ടര്‍ 5 മോഡല്‍ ഫോണാണു പൊട്ടിത്തെറിച്ചത്. ഫോണിലെ ബാറ്ററിയുടെ ഭാഗത്താണു സ്ഫോടനമുണ്ടായത്. 2920 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അതിനുശേഷം മറുപടി നല്‍കാമെന്നും റിലയന്‍സ് തന്‍വീര്‍ സാദിഖിന് മറുട്വീറ്റ് ചെയ്തു. റിലയന്‍സ് ലൈഫിന്‍റെ ഹാന്‍ഡ്സെറ്റുകള്‍ ആഗോള നിലവാരത്തിലാണു നിര്‍മിക്കുന്നതെന്നും എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നു വ്യക്തമായിട്ടില്ലെന്നും റിലയന്‍സ് വക്താവ് പറഞ്ഞു. ലോകത്തെ മുന്‍ നിര ഫോണുകള്‍ നിര്‍മിക്കുന്ന ഫാക്ടറികളിലാണ് ലൈഫ് ഫോണുകളും നിര്‍മിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് അതീവ…

Read More