മുംബൈ: എ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള് ലഭിക്കും .പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതിൽ നിന്ന് ബില്ലടയ്ക്കൽ, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കൽ, കാർഡില്ലാതെ പണം പിൻവലിക്കൽ, ചെക്ക് മാറൽ, മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങൾ നല്കുന്ന നിലയിലേയ്ക്ക് എ.ടി.എമ്മുകൾക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലർ െമഷീനുകളിൽ കൂടുതൽ സേവനങ്ങൾ നൽകാനുള്ള ആലോചനയിലാണ് ബാങ്കുകൾ. പുതിയ എ.ടി.എമ്മുകൾ മുൻ വർഷങ്ങളിലേതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് വർധിക്കുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയർത്താനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ 2.07 ലക്ഷം എ.ടി.എമ്മുകളാണുള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചുശതമാനം വർധനയാണിത്. അതേസമയം തൊട്ടുമുൻവർഷം എ.ടി.എമ്മുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടായിരുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലും ഇക്കാര്യത്തിൽ കുറവുണ്ട്. കറൻസിരഹിത പണമിടപാട് വർധിച്ചതോടെ ആഗോളതലത്തിൽ 2015നും 2020നും…
Read MoreTag: news
നിക്ഷേപകരുടെ പങ്കാളിത്തം കൂടി.ഏപ്രിൽ മാസം നിക്ഷേപിച്ചത് 5000 കോടിയോളം രൂപ
ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതോടെ ഏപ്രിൽ മാസം ഇതുവരെ ഫണ്ട് ഹൗസുകൾ ഓഹരിയിൽ നിക്ഷേപിച്ചത് 5000 കോടിയോളം രൂപ. 2016-17 സാമ്പത്തിക വർഷമാകട്ടെ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 51,000 കോടിയാണ്. സെക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 4,895 കോടിയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞമാസമാകട്ടെ 4,191 കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിലിറക്കിയത്. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ…
Read More