ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 8,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മിലുള്ള ആസ്വാരസ്യമാണ് കാരണമെന്നാണ് സൂചന. അതിനിടെ, ഇന്‍ഫോസിസ് 2020-ഓടെ 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യം ഉപേക്ഷിച്ചു. ത്വരിത വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദീര്‍ഘകാല വരുമാന ലക്ഷ്യം കമ്പനി ഉപേക്ഷിച്ചത്. ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശമേയില്ല. ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ലക്ഷ്യം നേടാനാകാതെ വന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം വന്‍തോതില്‍ കുറയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ…
Read More